ഖത്തറിലെ ആദ്യ ഇന്ത്യൻ യൂണിവേഴ്‌സിറ്റിയിലേക്ക് അഡ്മിഷൻ ആരംഭിച്ചു.

ദോഹ: ഖത്തറിലെ ആദ്യ ഇന്ത്യൻ യൂണിവേഴ്സിറ്റിയായ സാവിത്രിഭായി ഫൂലെ പൂനെ യൂണിവേഴ്സിറ്റിയി (SPPU) ലേക്കുള്ള അഡ്മിഷൻ നടപടികൾ ആരംഭിച്ചു.

നിലവിൽ ഐൻ ഖാലിദിൽ ഇന്ഡസ്ട്രിയൽ ഏരിയ റോഡിലുള്ള ബര്വ കൊമേഴ്സ്യല് അവന്യുവിൽ, മൈൽസ്റ്റോണ് ഇന്റർനാഷണൽ എഡ്യൂക്കേഷൻ (MIE) എന്ന പേരിലാണ് SPPU വിന്റെ ഖത്തറിലെ ഔദ്യോഗിക ക്യാംപസ് പ്രവർത്തിക്കുന്നത്. ഖത്തർ വിദ്യാഭ്യാസ-ഉന്നത വിദ്യാഭ്യാസവകുപ്പിന്റെ ഔദ്യോഗിക അംഗീകാരമുള്ള കേന്ദ്രമാണ് MIE. 2021 മെയിൽ ആരംഭിച്ച ക്യാംപസ് ഈ സെപ്റ്റംബറോടെ അക്കാദമിക് കോഴ്‌സുകൾ ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ്.

ബാച്ചിലർ ഓഫ് ബിസിനസ് അഡ്മിനിസ്ട്രേഷൻ (BBA), ബാച്ചിലർ ഓഫ് കൊമേഴ്സ് (Bcom), ബാച്ചിലർ ഓഫ് ആര്ട്സ് (BA), ബാച്ചിലർ ഓഫ് സയന്സ്-ബയോടെക്നോളജി (Bsc-biotechnology) എന്നീ കോഴ്സുകളാണ് നിലവിൽ യൂണിവേഴ്‌സിറ്റി ഖത്തർ കാമ്പസിൽ ആരംഭിക്കുന്നത്.

ജനുവരിയിലും ജൂലൈയിലുമായി വർഷം രണ്ട് സെഷനുകളിൽ ആയിരിക്കും പ്രവേശനം. രക്ഷിതാക്കളുടെയോ ഗാര്ഡിയന്റെയോ കീഴിൽ ഖത്തറിൽ റെസിഡന്റ് വിസയുള്ള വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. വിവിധ വിഷയങ്ങളിൽ പ്രവേശനം ആഗ്രഹിക്കുന്നവർക്ക് നിശ്ചിതമായ അക്കാദമിക്ക് യോഗ്യതയും മാനദണ്ഡമായുണ്ട്.

അഡ്മിഷന് ആഗ്രഹിക്കുന്നവർ യൂണിവേഴ്‌സിറ്റിയുടെ സൈറ്റിലെ സ്റ്റുഡൻസ് എൻക്വയറി ഫോം പൂരിപ്പിച്ച് നൽകണം. https://www.miesppu.edu.qa/admission.html

തുടർന്ന് വിദ്യാര്ത്ഥിയുമായോ രക്ഷിതാവുമായോ യൂണിവേഴ്സിറ്റി അഡ്മിഷൻ കൗണ്സിലർ രണ്ടു ദിവസത്തിനകം ബന്ധപ്പെട്ട് പ്രവേശന നടപടികളിലേക്ക് കടക്കും. മുന്നേ പഠിച്ച സ്ഥാപനത്തിൽ നിന്നുള്ള കോണ്ഫിഡൻഷ്യൽ റിപ്പോർട്ട് വിദ്യാർത്ഥി നൽകേണ്ടതുണ്ട്. 

1949-ൽ സ്ഥാപിതമായ സാവിത്രി ഭായ് ഫൂലെ പുനെ യൂണിവേഴ്‌സിറ്റിയുടെ കീഴിൽ 50 ഡിപ്പാർട്ട്‌മെന്റുകളിലായി 900 ത്തോളം അഫിലിയേറ്റഡ് കോളേജുകൾ ഉണ്ട്. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റാങ്കിംഗ് ഫ്രെയിംവർക്കിന്റെ ഇന്ത്യൻ യൂണിവേഴ്സിറ്റികളുടെ ഗ്ലോബൽ റാങ്കിംഗിൽ ഒൻപതാം സ്ഥാനമുള്ള പുണെ യൂണിവേഴ്‌സിറ്റിയുടെ പരിധിയിൽ 232-ഓളം ഗവേഷണ കേന്ദ്രങ്ങളും പ്രവർത്തിക്കുന്നു.

അഡ്മിഷൻ സംബന്ധിച്ച വിശദവിവരങ്ങൾക്ക് 55008444 എന്ന നമ്പറിലോ admssions@miesppu.edu.qa എന്ന ഇ-മെയിലിലോ ബന്ധപ്പെടുക.

Exit mobile version