സിനിമാ തൽപരർക്ക് സ്വാഗതം; ഫിലിം വർക്ക്‌ഷോപ്പ് സെപ്റ്റംബർ 15, 16 തിയ്യതികളിൽ

ഖത്തറിലെ വീഡിയോ പ്രൊഡക്ഷൻ ഗ്രൂപ്പുകളായ ഇവന്റൊസ് മീഡിയയും 24 റീൽസും ചേർന്ന് ഖത്തർ നിവാസികളായ മലയാളികൾക്കായി ഫിലിം വർക്ക്‌ഷോപ്പ് സംഘടിപ്പിക്കുന്നു. സെപ്റ്റംബർ 15, 16 തിയ്യതികളിലായി നടക്കുന്ന പരിപാടിയിൽ സംവിധായകരായ പ്രിയദർശൻ, ലാൽജോസ്, തിരക്കഥാകൃത്ത് എസ്എൻ സ്വാമി, നടൻ സലിംകുമാർ എന്നിവർ സിനിമാ വിദ്യാർത്ഥികളോട് സംവദിക്കും.

വർക്ക്ഷോപ്പിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന സിനിമ തൽപരർക്ക് 97477660327 എന്ന നമ്പറിൽ വിളിച്ചു രജിസ്റ്റർ ചെയ്യാം.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/GL0brn15zegKjFFe4TTxoX

Exit mobile version