ഖത്തറിലെ ജനങ്ങൾക്ക് നന്ദി, പ്രതിസന്ധിയിൽ വലയുന്ന സിറിയൻ കുടുംബങ്ങൾക്കായുള്ള അൽ അമാൽ റസിഡൻഷ്യൽ സിറ്റി ഉദ്ഘാടനം ചെയ്‌തു

ഖത്തർ രാജ്യാന്തര സഹകരണ സഹമന്ത്രി മറിയം ബിൻത് അലി ബിൻ നാസർ അൽ മിസ്‌നാദ് വടക്കൻ സിറിയയിലെ അൽ അമാൽ റസിഡൻഷ്യൽ സിറ്റി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്‌തു. പ്രതിസന്ധികളാൽ വലയുന്ന കുടുംബങ്ങൾക്ക് സുരക്ഷിതവും സൗകര്യപ്രദവുമായ വീടുകൾ നൽകുക എന്നതാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്.

ഉദ്ഘാടന ചടങ്ങിൽ തുർക്കി ഡെപ്യൂട്ടി ആഭ്യന്തര മന്ത്രി മുനീർ കരലോഗ്ലു, ടർക്കിഷ് ഹ്യുമാനിറ്റേറിയൻ റിലീഫ് ഫൗണ്ടേഷൻ (ഐഎച്ച്എച്ച്) സെക്രട്ടറി ജനറൽ ദുർമുസ് അയ്ദിൻ, ഗാസിയാൻടെപ് മേയർ ഫാത്മ സാഹിൻ, ഖത്തർ ചാരിറ്റി (ക്യുസി) സിഇഒ യൂസഫ് ബിൻ അഹമ്മദ് അൽ കുവാരി എന്നിവർ പങ്കെടുത്തു. .

ഖത്തർ ചാരിറ്റിയും (ക്യുസി) ഐഎച്ച്എച്ച്‌സും ചേർന്ന് നിർമ്മിച്ച ഈ നഗരത്തിൽ 8,800-ലധികം ആളുകൾക്ക് താമസിക്കാൻ കഴിയുന്ന 1,400 വീടുകൾ ഉൾപ്പെടുന്നു. അഭയാർത്ഥി കൂടാരങ്ങളിൽ താമസിക്കുന്നതിനെ അപേക്ഷിച്ച് കുടിയിറക്കപ്പെട്ട കുടുംബങ്ങൾക്ക് കൂടുതൽ മെച്ചപ്പെട്ട ജീവിതം നൽകുന്നതിനായി സ്‌കൂളുകൾ, മാർക്കറ്റുകൾ, ആരോഗ്യ കേന്ദ്രം, പള്ളി തുടങ്ങിയ അവശ്യ സൗകര്യങ്ങളും ഇവിടെയുണ്ട്.

ഖത്തറി ജനതയുടെ പിന്തുണയോടെയാണ് ഈ നഗരം നിർമ്മിച്ചത്. അവരുടെ സംഭാവന ദുരിതങ്ങൾ കുറയ്ക്കുന്നതിനും പലായനം ചെയ്യപ്പെട്ടവരുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനും സഹായിച്ചിട്ടുണ്ട്.

ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ് 👇https://chat.whatsapp.com/KIN30zTLtBDKISiedAzBHx

Exit mobile version