സാൽവ റോഡിലെ ഫലേഹ് ബിൻ നാസർ ഇൻ്റർസെക്ഷൻ താൽക്കാലികമായി അടച്ചതായി പൊതുമരാമത്ത് അതോറിറ്റി (അഷ്ഗാൽ) അറിയിച്ചു. ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കിൻ്റെ ഏകോപനത്തോടെ 2024 ജൂലൈ 8 തിങ്കളാഴ്ച മുതൽ ഒരു മാസത്തേക്കാണ് അടച്ചുപൂട്ടൽ.
ഇന്റർസെക്ഷന്റെ എല്ലാ ദിശകളിലും ഒരു പാത തുറന്ന് വച്ചുകൊണ്ട് ഈ അടച്ചുപൂട്ടൽ നടപ്പിലാക്കും. കൂടാതെ, സബാഹ് അൽ അഹമ്മദ് ഇടനാഴിയിൽ ഗതാഗതം തുറന്നിരിക്കും.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KzKal0sXKHF3P2dagEwpi5