റമദാൻ: ഫഹെസ് പ്രവർത്തന സമയത്തിൽ മാറ്റം

ദോഹ: വിശുദ്ധ റമദാൻ മാസത്തിൽ ഫാഹെസ് മാനേജ്‌മെന്റ് തങ്ങളുടെ കേന്ദ്രങ്ങളുടെ പ്രവർത്തന സമയം പ്രഖ്യാപിച്ചു.

റമദാൻ മാസത്തിൽ അൽ മസ്‌റൂവ, വാദി അൽ ബനാത്ത്/മെസൈമീർ, അൽ ഷഹാനിയ/അൽ എഗ്ദ, അൽ വക്ര/അൽ വുകൈർ എന്നിവിടങ്ങളിലെ പരിശോധനാ കേന്ദ്രങ്ങൾ രാവിലെ 6 മുതൽ വൈകിട്ട് 4 വരെ തുറന്ന് പ്രവർത്തിക്കും. 

ഉച്ചകഴിഞ്ഞ് 3:30 ന് ഗേറ്റ് അടച്ചിടുമെന്നും അധികൃതർ അറിയിച്ചു.  

രാവിലെ 7 മണിക്ക് തുറക്കുന്ന മദീനത്ത് അൽ ഷമാൽ / എക്‌സ്‌റ്റേണലിലെ മൊബൈൽ ഇൻസ്‌പെക്ഷൻ യൂണിറ്റ് 2, 4 എന്നിവ ഉച്ചയ്ക്ക് 12 മണി വരെയാണ് പ്രവർത്തിക്കുക. 

അവസാന സമയത്തിന് 15 മിനിറ്റ് മുമ്പ് ഗേറ്റ് അടക്കും.

Exit mobile version