ഒരു ടാക്‌സി ഡ്രൈവറിൽ നിന്ന് 1,750 റിയാൽ മോഷ്ടിച്ചതായി ആരോപണ വിധേയമായി അറസ്റ്റ് ചെയ്യപ്പെട്ട പ്രവാസിയെ ദോഹ കോടതി കുറ്റവിമുക്തനാക്കി. അതേസമയം, ഇതുമായി ബന്ധപ്പെട്ട വ്യക്തിഗത വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
പ്രാദേശിക അറബിക് ദിനപത്രമായ അരായയുടെ റിപ്പോർട്ട് പ്രകാരം,
തന്റെ വണ്ടിയിൽ യാത്ര ചെയ്യുന്നതിനിടെ ഒരു കൂട്ടാളിയുടെ സഹായത്തോടെ തന്നിൽ നിന്ന് പണം മോഷ്ടിച്ചതായാണ് ടാക്സി ഡ്രൈവർ ആരോപിച്ചത്. തുടർന്ന് ഇരുവരെയും അറസ്റ്റ് ചെയ്തു. എന്നാൽ പ്രവാസികൾ ആരോപണങ്ങളെല്ലാം നിഷേധിക്കുകയും ഡ്രൈവർ തങ്ങളിൽ മോഷണക്കുറ്റം ആരോപിക്കുന്നതിന്റെ കാരണം അറിയില്ലെന്നും പറഞ്ഞു.
അറസ്റ്റ് നടപടികളെല്ലാം നിയമവിരുദ്ധമാണെന്നും തന്റെ കക്ഷിയെ വിട്ടയക്കണമെന്നും പ്രതിയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. കൂടാതെ, മുഖ്യപ്രതിക്കെതിരെ ശക്തമായ തെളിവുകളൊന്നും സ്ഥാപിക്കാനും കോടതിക്ക് കഴിഞ്ഞില്ല. തുടർന്ന് ഇദ്ദേഹത്തെ കുറ്റവിമുക്തനാക്കാൻ തീരുമാനിക്കുകയായിരുന്നു.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KNjF4YIFR12BVGJHu9svlJ