ലൈസൻസ് ഇല്ല, ഖത്തറിൽ പ്രവാസിയെ വീട്ടിലെത്തി അറസ്റ്റ് ചെയ്ത് അധികൃതർ; ആഡംബര വാഹനങ്ങളും പണവും പിടിച്ചെടുത്തു

ദോഹ: ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ഇന്വെസ്റ്റിഗേഷന്റെ കീഴിൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ഇക്കോണമിക്ക് ആന്റ് ഇലക്ട്രോണിക് ക്രൈംസിന്റെ നേതൃത്വത്തിൽ നിയമവിരുദ്ധമായി സാമ്പത്തിക ഇടപാടുകളിൽ ഏർപ്പെട്ട പ്രവാസിയെ അറസ്റ്റ് ചെയ്തു. ഗവണ്മെന്റ് ലൈസൻസ് ഇല്ലാതെ നിക്ഷേപം അടക്കമുള്ള സാമ്പത്തിക പ്രവർത്തനങ്ങളിൽ ഏർപ്പെടുകയായിരുന്നു ഏഷ്യൻ പ്രവാസിയായ ഇയാൾ.

പബ്ലിക് പ്രോസിക്യൂഷന്റെ വാറന്റിനെത്തുടർന്നു അധികൃതർ ഇയാളുടെ വീട്ടിലെത്തി തിരച്ചിൽ നടത്തുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. വിവിധങ്ങളായ നിക്ഷേപ കരാറുകളും ഖത്തർ റിയാലിലും മറ്റു വിദേശ കറൻസികളിലുമുള്ള വൻ തുകയും പ്രതിയുടെ വീട്ടിൽ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. ആഡംബര കാറുകൾ, ബൈക്കുകൾ, വിലപിടിപ്പുള്ള റെസിഡൻഷ്യൽ റിയൽ എസ്റ്റേറ്റുകൾ തുടങ്ങിയവയും വീട്ടിൽ നിന്ന് കണ്ടെത്തി.

ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ച പ്രതിയെ കൂടുതൽ നിയമനടപടികൾക്കായി പ്രൊസിക്യൂഷന് കൈമാറി. ലൈസൻസുകൾ ഇല്ലാതെ സാമ്പത്തിക പ്രവർത്തനങ്ങൾ നടത്തിയതിനും കള്ളപ്പണം കൈവശം വെച്ചതിനുമാണ് കേസുകൾ ചാർജ്ജ് ചെയ്തിട്ടുള്ളത്.

Exit mobile version