ഖത്തറിൽ ഈദ് നമസ്കാരം 642 കേന്ദ്രങ്ങളിൽ; രാവിലെ 5:32 ന്

ഈ വർഷം ഖത്തറിൽ ഈദ് നമസ്കാരം നടക്കുന്ന പള്ളികളുടെ പട്ടിക എൻഡോവ്‌മെൻ്റ് ആൻഡ് ഇസ്ലാമിക് അഫയേഴ്‌സ് മന്ത്രാലയം (ഔഖാഫ്) പുറത്തിറക്കി. മന്ത്രാലയത്തിൻ്റെ അറിയിപ്പ് പ്രകാരം രാവിലെ 5:32 ന് നടക്കുന്ന പ്രത്യേക പ്രാർത്ഥനയ്ക്കായി രാജ്യത്തുടനീളമുള്ള 642 മസ്ജിദുകളും പ്രാർത്ഥനാ മൈതാനങ്ങളും നിയുക്തമാക്കിയിട്ടുണ്ട്.

ഈദ് അൽ ഫിത്തർ പ്രാർത്ഥന നടക്കുന്ന പള്ളികളുടെ പൂർണ്ണമായ ലിസ്റ്റ് ഇവിടെ – https://thepeninsulaqatar.com/pdf/20240406_1712405330-808.pdf

വിദഗ്ധർ നടത്തിയ ജ്യോതിശാസ്ത്ര കണക്കുകൂട്ടലുകളുടെ അടിസ്ഥാനത്തിൽ, ശവ്വാൽ മാസത്തിലെ ആദ്യ ദിവസമായ ഈദുൽ ഫിത്തർ ഏപ്രിൽ 10 ബുധനാഴ്ച വരുമെന്ന് നേരത്തെ ഖത്തർ ഹൗസ് കലണ്ടർ പ്രവചിച്ചിരുന്നു.

എന്നിരുന്നാലും, ഇസ്‌ലാമിക ശരീഅത്തിന് അനുസൃതമായി ചന്ദ്രക്കല കാണുന്നതിൻ്റെ അന്തിമ സ്ഥിരീകരണം എൻഡോവ്‌മെൻ്റ് ആൻ്റ് ഇസ്‌ലാമിക് അഫയേഴ്‌സ് മന്ത്രാലയത്തിലെ ക്രസൻ്റ് കാഴ്ച കമ്മിറ്റിയുടേത് മാത്രമായിരിക്കും.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KzKal0sXKHF3P2dagEwpi5

Exit mobile version