സ്വകാര്യ കേന്ദ്രങ്ങളിൽ റാപ്പിഡ് ആന്റിജൻ ചെയ്തവർക്ക് ഇഹ്തിറാസ് അപ്‌ഡേറ്റ് ആവുന്നില്ല!

സ്വകാര്യ ക്ലിനിക്കുകളിൽ റാപ്പിഡ് ആന്റിജൻ ടെസ്റ്റ് ചെയ്ത പലർക്കും അവരുടെ ഇഹ്തിറാസ്‌ ആപ്പിൽ ഫലം അപ്‌ഡേറ്റ് ആവുന്നില്ലെന്നു വ്യാപക പരാതി. ടെസ്റ്റ് പോസിറ്റീവ് ആയ പലരുടെയും ഇഹ്‌തെറാസ് ഇതുവരെ ചുവപ്പ് സ്റ്റാറ്റസ് ആവുകയോ അല്ലെങ്കിൽ ആപ്പിൽ ടെസ്റ്റ് രേഖപ്പെടുത്തുകയോ ചെയ്തിട്ടില്ല. അതേസമയം PHCC യിൽ നടത്തിയ ആന്റിജൻ ടെസ്റ്റുകൾ ആപ്പിൽ വേഗത്തിൽ പ്രതിഫലിക്കുന്നുണ്ട്.

സ്വകാര്യ മെഡിക്കൽ സൗകര്യങ്ങളിൽ നടത്തുന്ന റാപ്പിഡ് ആന്റിജൻ ടെസ്റ്റുകളുടെ ഫലം ജനുവരി 10 മുതൽ ഇഹ്‌തെറാസ് ആപ്ലിക്കേഷനിൽ പ്രതിഫലിക്കുമെന്ന് പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചിടത്താണ് ആളുകളെ അപ്‌ഡേറ്റ് കാലതാമസം കുഴക്കുന്നത്.

സ്വകാര്യ ക്ലിനിക്കുകളിൽ ആന്റിജൻ പോസിറ്റീവ് ആണെന്ന് പരിശോധിച്ചതിന് ശേഷവും തങ്ങളുടെ ഇഹ്‌തെറാസ് ആപ്പ് പച്ചയായി കാണിക്കുന്നത് തുടരുന്നുവെന്ന് നിരവധി പേർ അഭിപ്രായപ്പെട്ടു. കോവിഡ് പോസിറ്റീവ് ആയിട്ടും ആപ്പിൽ അപ്‌ഡേറ്റ് ആവാത്തത്, ആളുകൾ പച്ച ഇഹ്തെറാസ് ദുരുപയോഗം ചെയ്യാനുള്ള സാധ്യതയിലേക്കാണ് നയിക്കുന്നത് എന്നും അഭിപ്രായങ്ങൾ ഉയരുന്നു.

കൊവിഡ്-19 പോസിറ്റീവ് ആണെന്നതിന്റെ തെളിവായി പല സ്വകാര്യ കമ്പനികളും ചുവന്ന ഇഹ്‌തെറാസിന്റെ സ്‌ക്രീൻഷോട്ട് വേണമെന്ന് നിർബന്ധിക്കുന്നതും രോഗികളെ പ്രതിസന്ധിയിൽ ആക്കുന്നുണ്ട്.  ഇക്കാരണത്താൽ, ചിലർ ആപ്പിൽ അപ്‌ഡേറ്റ് ആവുന്നതിനായി വീണ്ടും PHCC കേന്ദ്രത്തിലെത്തി ടെസ്റ്റ് നടത്തുക പോലുമാണ് ചെയ്യുന്നത്.

Exit mobile version