എഡ്യൂക്കേഷൻ സിറ്റിയിൽ രണ്ടാമത്തെ ട്രാം ലൈൻ, സന്ദർശകർക്കുള്ള നിർദ്ദേശങ്ങൾ

ഖത്തർ ഫൗണ്ടേഷന്റെ സുസ്ഥിര ഗതാഗത ശൃംഖലയുടെ അടുത്ത ഘട്ടമായി എജുക്കേഷൻ സിറ്റിയിൽ രണ്ടാമത് ട്രാം ലൈൻ തുറക്കാൻ ഒരുങ്ങവേ, സന്ദർശകരോട് കാമ്പസിലെ സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കാൻ അധികൃതരുടെ അറിയിപ്പ്‌.

2019-ൽ നെറ്റ്‌വർക്ക് ആരംഭിച്ച എജ്യുക്കേഷൻ സിറ്റി ട്രാമിന്റെ രണ്ടാമത്തെ ലൈൻ ഉടൻ തന്നെ പ്രവർത്തനക്ഷമമാകും. സൈറ്റിന്റെ തെക്കൻ കാമ്പസിന് ചുറ്റുമുള്ള സ്കൂളുകൾ, സർവകലാശാലകൾ, മറ്റ് സൗകര്യങ്ങൾ എന്നിവയുമായാണ് ലൈൻ യാത്രക്കാരെ ബന്ധിപ്പിക്കുന്നത്.

പയനിയറിംഗ് ബാറ്ററി ചാർജിംഗ് സാങ്കേതികവിദ്യ ഉപയോഗിക്കുന്ന ട്രാം സംവിധാനം – ഖത്തർ ഫൗണ്ടേഷനെ (ക്യുഎഫ്)  കൂടുതൽ ഹരിതസൗഹൃദമാക്കി മാറ്റുന്നതാണ്. 

എജ്യുക്കേഷൻ സിറ്റിയുടെ കാർ പാർക്കുകളിലൊന്നിൽ കാറുകൾ പാർക്ക് ചെയ്ത് യാത്രക്കാർക്ക് പോകേണ്ടിടത്തേക്ക് ട്രാമിനെ ആശ്രയിക്കാനാവും.

നെറ്റ്‌വർക്ക് വികസിപ്പിച്ചുകൊണ്ടിരിക്കുന്ന നിലവിലെ സാഹചര്യത്തിൽ, എജ്യുക്കേഷൻ സിറ്റിയിലെ ഡ്രൈവർമാരോട് സൈൻപോസ്‌റ്റ് ചെയ്‌ത സ്പീഡ് ലിമിറ്റുകളും റോഡ് ട്രാഫിക് സിഗ്നലുകളും ക്യുഎഫ് സുരക്ഷാ ഉദ്യോഗസ്ഥർ നൽകുന്ന മാർഗനിർദേശങ്ങളും പാലിക്കാനാണ് അറിയിപ്പ്‌.  

വാഹനമോടിക്കുന്നവർ ജാഗ്രതയോടെ ട്രാമുകൾക്ക് മുൻഗണന നൽകി ജംഗ്ഷനുകളെ സമീപിക്കുകയും മുന്നോട്ട് നീങ്ങുന്നതിന് മുമ്പ് അവയെ പൂർണ്ണമായി കടന്ന് പോകാൻ അനുവദിക്കുകയും വേണം.  കൂടാതെ ചെറിയ സമയത്തേക്ക് പാർക്ക് ചെയ്തു കൊണ്ടോ ജംഗ്ഷനുകളിലോ ട്രാംവേകളിലോ യാത്രക്കാരെ ഇറക്കിവിട്ട് കൊണ്ടോ ട്രാംലൈനുകളെ തടസ്സപ്പെടുത്തരുത്.  ഡ്രൈവർമാർ നിയുക്ത പാർക്കിംഗ് ഏരിയകളിൽ മാത്രം പാർക്ക് ചെയ്യണം.

എജ്യുക്കേഷൻ സിറ്റിയിലൂടെ നടക്കുന്നവരോട് നിയുക്ത കാൽനട ക്രോസിംഗുകൾ ഉപയോഗിക്കാനും ട്രാംവേകൾ കടക്കുന്നതിന് മുമ്പ് ട്രാമൊന്നും സമീപിക്കുന്നില്ലെന്ന് ഉറപ്പാക്കാനുമാണ് നിർദ്ദേശം. സൈക്ലിസ്റ്റുകൾക്കും സ്കൂട്ടർ റൈഡർമാർക്കും ട്രാംവേകൾ ഉപയോഗിക്കാൻ അനുവാദമില്ല. ഉയർന്ന പവർ ഓവർഹെഡ് ഇലക്ട്രിക്കൽ ലൈനുകൾ കാരണം ട്രാം സ്റ്റോപ്പുകളിൽ ഗോവണി, പോക്കുകൾ തുടങ്ങിയ നീളമുള്ള വസ്തുക്കളും അനുവദനീയമല്ല.

ഈ സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങളുടെ ലംഘനങ്ങൾ നിരീക്ഷിക്കപ്പെടുകയും ഖത്തർ ഫൗണ്ടേഷൻ അധികൃതർ വഴി റിപ്പോർട്ട് ചെയ്യപ്പെടുകയും ചെയ്യും.

Exit mobile version