2025 ഏപ്രിലിൽ ഖത്തറിൽ നടക്കുന്ന എഡ് ഷീരൻ്റെ കൺസേർട്ടിനുള്ള ടിക്കറ്റുകൾ വിൽപ്പന ആരംഭിച്ചു. ഔദ്യോഗിക വെബ്‌സൈറ്റിൽ ദോഹ സമയം രാവിലെ 10 മണിക്കാണ് ടിക്കറ്റ് വിൽപ്പന ആരംഭിച്ചത്. ടിക്കറ്റുകൾ വളരെ വേഗത്തിൽ വിറ്റു പോകുന്നുണ്ട്.
QR295, QR495, QR595, QR795, QR995 തുടങ്ങി വിവിധ കാറ്റഗറിക്കുള്ള ടിക്കറ്റുകൾ വിൽപ്പനക്കുണ്ട്. അതേസമയം, ടിക്കറ്റ് വിൽപ്പന ആരംഭിച്ചപ്പോൾ തന്നെ ജനറൽ അഡ്‌മിഷൻ സ്റ്റാൻഡിംഗിൻ്റെ ടിക്കറ്റുകൾ വിറ്റുതീർന്നിരുന്നു.
ലുസൈൽ മൾട്ടിപർപ്പസ് ഹാളിൽ ബ്രിട്ടീഷ് ഗായകൻ്റെ കൺസേർട്ട് 2025 ഏപ്രിൽ 30-നാണ് നടക്കുന്നത്. വൈകുന്നേരം 6:30-ന് പരിപാടിയിലേക്ക് പ്രവേശനം ആരംഭിക്കും.
എഡ് ഷീരൻ്റെ മാത്തമാറ്റിക്‌സ് ടൂറിന്റെ ഭാഗമായാണ് ഖത്തറിലെ പരിപാടി നടത്തുന്നത്. AEG പ്രസൻ്റ്‌സ്, വിസിറ്റ് ഖത്തർ, സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി & ലെഗസി എന്നിവ സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.