എഡ് ഷീരൻ ഖത്തറിലെത്തുന്നു, മാത്തമാറ്റിക്‌സ് ടൂറിന്റെ വിവരങ്ങൾ പ്രഖ്യാപിച്ചു

2025-ലെ മാത്തമാറ്റിക്‌സ് ടൂറിന്റെ ഭാഗമായിബ്രിട്ടീഷ് ഗായകനും ഗാനരചയിതാവുമായ എഡ് ഷീരൻ ഖത്തറിലെത്തുന്നു. 2025 ഏപ്രിൽ 30-ന് ലുസൈൽ മൾട്ടിപർപ്പസ് ഹാളിൽ അദ്ദേഹം പരിപാടി അവതരിപ്പിക്കും. എഡ് ഷീരൻ ഈ വാർത്ത സോഷ്യൽ മീഡിയയിൽ പങ്കു വെക്കുകയും ചെയ്‌തിട്ടുണ്ട്‌.

ഇന്ത്യയിലും ഭൂട്ടാനിലും സന്ദർശനം നടത്തിയതിനു ശേഷമാണ് എഡ് ഷീരൻ ഖത്തറിലേക്ക് വരുന്നത്. അതിനു ശേഷം ബഹ്‌റൈനിലും അദ്ദേഹം പരിപാടി അവതരിപ്പിക്കുന്നുണ്ട്.

വിസിറ്റ് ഖത്തർ ഒരു പ്രത്യേക ലിങ്ക് വഴി കൺസേർട്ടിന്റെ മുൻകൂർ രജിസ്ട്രേഷൻ തുറന്നിട്ടുണ്ട്. 2024 ഡിസംബർ 6 വെള്ളിയാഴ്ച്ച പ്രാദേശിക സമയം രാവിലെ 10 മണിക്ക് ടിക്കറ്റുകൾ വിൽപ്പനയ്‌ക്കെത്തും. കൺസേർട്ടിന്റെ ലിങ്കിനായി ഇവിടെ ക്ലിക്ക് ചെയ്യുക.

എഡ് ഷീരന്റെ കഴിഞ്ഞ 10 വർഷത്തെ ഏറ്റവും പ്രശസ്‌തമായ ഗാനങ്ങൾ ഈ കൺസേർട്ടിൽ അവതരിപ്പിക്കും. AEG പ്രസൻ്റ്‌സ്, വിസിറ്റ് ഖത്തർ, സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി & ലെഗസി എന്നിവ ചേർന്നാണ് ഖത്തറിലെ കൺസേർട്ട് സംഘടിപ്പിക്കുന്നത്.

Exit mobile version