പ്രവാസികൾക്ക് 5 വർഷത്തെ മൾട്ടി എൻട്രി വീസകൾ ആരംഭിച്ച് ദുബായ്

അന്താരാഷ്ട്ര കമ്പനികളിലെ ജീവനക്കാർക്കായി ദുബായ് അഞ്ച് വർഷത്തെ മൾട്ടി എൻട്രി പെർമിറ്റ് അനുവദിച്ചു തുടങ്ങി. പുതിയ പെർമിറ്റുകൾ ജീവനക്കാരെ ദുബായിലേക്ക് എളുപ്പത്തിൽ യാത്ര ചെയ്യാനും കോൺഫറൻസുകളിലും എക്സിബിഷനുകളിലും മീറ്റിംഗുകളിലും പങ്കെടുക്കാനും സഹായിക്കുമെന്ന് ദുബായ് കിരീടാവകാശി ഹംദാൻ ബിൻ മുഹമ്മദ് ട്വിറ്ററിൽ പറഞ്ഞു.

ദുബായിലെ ജനസംഖ്യയുടെ 90% ത്തിലധികവും വിദേശികളാണ്, ദശാബ്ദങ്ങളായി സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലാണ് ഇവർ– മിക്ക സ്വകാര്യ മേഖലയിലെ ജീവനക്കാരും അവരുടെ പണം സ്വത്തുക്കളിൽ നിക്ഷേപിക്കുകയോ, അല്ലെങ്കിൽ ലോകത്തിലെ തന്നെ ഏറ്റവും വലിയ മാളുകളിൽ ഷോപ്പിംഗിനായി ചിലവഴിക്കുകയോ ചെയ്യുന്നുണ്ട്.

വിദേശികളെ രാജ്യത്തേക്ക് ആകർഷിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി, ദുബായ് ഭാഗമായ യുണൈറ്റഡ് അറബ് എമിറേറ്റ്സ്, തിരഞ്ഞെടുത്ത ഒരു കൂട്ടം ആളുകൾക്ക് പൗരത്വം നൽകാനുള്ള പദ്ധതികൾക്കും ഈ വർഷം അംഗീകാരം നൽകി. ഈ രീതിയിൽ പ്രവാസികൾക്ക് സമ്പദ് വ്യവസ്ഥയിൽ ഉയർന്ന പങ്കാളിത്തം ഉറപ്പു വരുത്താനുള്ള വിദേശ പൗരത്വം ഔപചാരികമാക്കുന്ന ആദ്യത്തെ ഗൾഫ് രാഷ്ട്രം കൂടിയാവുകയാണ് യുഎഇ.  

Exit mobile version