നിരവധി തരം മയക്കുമരുന്നുകൾ ഉപയോഗിക്കുകയും വിതരണം ചെയ്യുകയും ചെയ്തതിന് ഏഷ്യൻ വംശജനായ ഒരാളെ ആഭ്യന്തര മന്ത്രാലയത്തിലെ (MoI) ജനറൽ ഡയറക്ടറേറ്റ് ഓഫ് ഡ്രഗ് എൻഫോഴ്‌സ്‌മെന്റ് പിടികൂടി.
പ്രതിയുടെ വസതിയിൽ പരിശോധന നടത്താൻ ആവശ്യമായ അനുമതി ലഭിച്ചതിന് ശേഷം, 50 കിലോഗ്രാം ഹാഷിഷ്, 4 കിലോഗ്രാം ഷാബു/മെതാംഫെറ്റാമിൻ, 45 ഗ്രാം പൊടിച്ച ലിറിക്ക ഗുളികകൾ, 8 ലിറിക്ക ഗുളികകൾ എന്നിവ അടങ്ങിയ വിവിധ വലുപ്പത്തിലുള്ള മൂന്ന് ബാഗുകൾ കണ്ടെത്തി.
കൂടാതെ മയക്ക് മരുന്ന് തൂക്കാൻ ഉപയോഗിച്ച രണ്ട് ഇലക്ട്രോണിക് ത്രാസും കണ്ടെടുത്തു.
തെളിവുകളുടെ സാക്ഷ്യത്തിൽ, കുറ്റം സമ്മതിച്ച പ്രതിയെ നടപടിക്രമങ്ങൾക്ക് വിധേയമാക്കുന്നതിന് പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്തു.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KEKqAE6evvwAVoZC0kJ31r