ഡ്രൈവിംഗ് ലൈസൻസുകൾ ഇപ്പോൾ മെട്രാഷ്2 വഴി ലഭ്യമാവും

ടെസ്റ്റുകൾ വിജയിച്ച അപേക്ഷകർക്ക് മെട്രാഷ്2 വഴി ഡ്രൈവിംഗ് ലൈസൻസ് ലഭ്യമാക്കുന്ന പുതിയ ഫീച്ചർ ആരംഭിച്ചതായി ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് അറിയിച്ചു. തിങ്കളാഴ്ച്ചയാണ് ഡയറക്ടറേറ്റ് ട്വിറ്റർ ഹാൻഡിലിലൂടെ ഇക്കാര്യം അറിയിച്ചത്.

സേവനം അഭ്യർത്ഥിക്കുന്നവർ വ്യക്തിഗത ഡാറ്റ രേഖപ്പെടുത്തി ഫീസ് അടയ്ക്കണമെന്ന് ലൈസൻസിംഗ് അഫയേഴ്സ് ഡിപ്പാർട്ട്‌മെന്റ് ഓഫീസർ മുഹമ്മദ് സയീദ് അൽ-അമിരി പറഞ്ഞു. ഉദ്യോഗാർത്ഥിക്ക് ലൈസൻസ് സ്വീകരിക്കുന്നതിന് സേവന കേന്ദ്രങ്ങളിൽ പോകാതെ തന്നെ തപാൽ വഴി സ്വീകരിക്കാൻ ആവും.

ലൈസൻസുകൾ ഇലക്ട്രോണിക് വാലറ്റിൽ ദൃശ്യമാകുമെന്നും കാർഡ് തപാൽ വഴി അയയ്‌ക്കാമെന്നും അൽ-അമിരി കൂട്ടിച്ചേർത്തു.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/K6aHB4QcILIA2uoZieRCwp

Exit mobile version