റൗദത്ത് അൽ ഹമാമയിൽ ഡ്രൈവർ തന്റെ വാഹനം ഡ്രിഫ്റ്റ് ചെയ്യുന്നത്തിന്റെ വീഡിയോ വൈറലായതിനെ തുടർന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് ഡ്രൈവർക്കെതിരെ നടപടിയെടുക്കുകയും വാഹനം പിടിച്ചെടുക്കുകയും ചെയ്തു.
പിടികൂടിയ വാഹനത്തിന്റെ ചിത്രങ്ങളും നിയമലംഘനത്തിന്റെ വീഡിയോയും വകുപ്പ് അതിന്റെ സോഷ്യൽ മീഡിയയിൽ പങ്കിട്ടു. വകുപ്പ് വാഹനം പിടിച്ചെടുത്തുവെന്നും ഡ്രൈവർക്കെതിരെ നിയമനടപടികൾ സ്വീകരിച്ചു വരികയാണെന്നും ഡ്രിഫ്റ്റിംഗിനും അശ്രദ്ധമായി ഡ്രൈവിംഗിനും എതിരെ നിയമനടപടികൾ സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/K6aHB4QcILIA2uoZieRCwp