ഖത്തർ ഓപ്പൺ – ടെന്നിസ് ടൂർണമെന്റ് കാണാൻ സൗജന്യ ടിക്കറ്റുകൾ വാഗ്ദാനം ചെയ്ത് ദോഹ മെട്രോ

ഖത്തർ ടെന്നീസ് ഫെഡറേഷനുമായി സഹകരിച്ച് ദോഹ മെട്രോയും ലുസൈൽ ട്രാമും ഫെബ്രുവരി 13 മുതൽ 18 വരെ നടക്കുന്ന ടോട്ടൽ എനർജീസ് ഖത്തർ ഓപ്പൺ 2023 ടെന്നീസ് ടൂർണമെന്റിനുള്ള ടിക്കറ്റുകൾ സമ്മാനമായി നൽകുന്നു. പ്രതിദിനം 200 സൗജന്യ ടിക്കറ്റുകൾ ആണ് ഇങ്ങനെ നൽകുക.


സൗജന്യ ടിക്കറ്റ് ക്ലെയിം ചെയ്യുന്നതിന്, ട്രാവൽ കാർഡ് (സ്റ്റാൻഡേർഡ്, ഗോൾഡ്‌ക്ലബ് അല്ലെങ്കിൽ കോർപ്പറേറ്റ്) ഖലീഫ ഇന്റർനാഷണൽ ടെന്നീസ് & സ്ക്വാഷ് കോംപ്ലക്സിലെ ടിക്കറ്റിംഗ് ഓഫീസിൽ ഏതെങ്കിലും ടൂർണമെന്റ് ദിവസങ്ങളിൽ നൽകണമെന്ന് ദോഹ മെട്രോ അറിയിച്ചു.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KNjF4YIFR12BVGJHu9svlJ

ഒരാൾക്ക് ഒരു ടിക്കറ്റ് മാത്രമായിരിക്കും സൗജന്യം. സൗജന്യ ടിക്കറ്റുകൾ പ്രതിദിനം 200 ആയി പരിമിതപ്പെടുത്തിയിരിക്കുന്നു, ആദ്യം വരുന്നവർക്ക് ആദ്യം എന്ന അടിസ്ഥാനത്തിലാണ് ടിക്കറ്റ് ദാനം. ടൂർണമെന്റ് ദിവസങ്ങളിൽ മാത്രമാണ് ഇത് ലഭ്യമാകുക.

കോർണിഷ് മെട്രോ സ്റ്റേഷൻ (എക്സിറ്റ് 4) ഉപയോഗിച്ച് കാണികൾക്ക് ഓപ്പൺ വേദിയിലേക്ക് എത്താം.

Exit mobile version