പുതിയ മെട്രോലിങ്ക് റൂട്ട് കൂടി ചേർത്ത് ദോഹ മെട്രോ

ദോഹ മെട്രോയുടെ സൗജന്യ കണക്ടിവിറ്റി ബസ് സേവനമായ മെട്രോലിങ്കിന് ഒരു റൂട്ട് കൂടി. ജൂണ് 4 ഞായറാഴ്ച മുതൽ ഒരു പുതിയ മെട്രോലിങ്ക് സർവീസ് റൂട്ട് കൂടി കൂട്ടിച്ചേർക്കുന്നതായി ദോഹ മെട്രോ അറിയിച്ചു. ബിൻ മഹ്മൂദ് സ്റ്റേഷനിൽ നിന്നുള്ള M303 ആണ് പുതിയ റൂട്ട്.

മാപ്പ് അനുസരിച്ച് 13 ബസ് സ്റ്റോപ്പുകളാണ് നിലവിൽ ഉള്ളത്. അൽ ഖലീജ് സ്ട്രീറ്റ്, ബി-റിംഗ് റോഡ് (റൗദത്ത് അൽ ഖൈൽ ഹെൽത്ത് സെന്ററിന് സമീപം), അൽ ബെറ്റീൽ സ്ട്രീറ്റ് (ദുസിത് ഡി 2 ന് സമീപം), സി-റിംഗ് റോഡ് (ഒന്ന് ടർക്കിഷ് ഹോസ്പിറ്റലിന് സമീപം), വെസ്റ്റിൻ ദോഹ ഏരിയ എന്നിവയാണ് ഇവ.

മെട്രോലിങ്ക് ഒരു സൗജന്യ ബസ് സേവനമാണ്. എന്നാൽ സേവനം ലഭ്യമാകാൻ ഉപയോക്താക്കൾ Karwa Journey Planner ആപ്പിൽ സൗജന്യ QR കോഡ് ഡൗൺലോഡ് ചെയ്യേണ്ടതുണ്ട്.

മെട്രോലിങ്ക് പ്രവർത്തന സമയം:

ഞായർ മുതൽ ബുധൻ വരെ: 5:30 am – 11:59 pm

വ്യാഴാഴ്ച: 5:30 am – 1 am

വെള്ളിയാഴ്ച: 2 pm – 1 am

ശനിയാഴ്ച: 6 am – 11:59 pm

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/DHRyz42WJ9MHbGQePH5iVi

Exit mobile version