2025 ജൂൺ 7 മുതൽ 22 വരെ ഈദ് അൽ അദ്ഹ സമയത്ത് ഖത്തർ നാഷണൽ കൺവെൻഷൻ സെന്ററിൽ (ക്യുഎൻസിസി) ലെഗോ ഷോസ് ഖത്തർ രണ്ടാം എഡിഷൻ നടക്കും. വിസിറ്റ് ഖത്തർ, എടിഡബ്ല്യു ഇവന്റ്സ്, ഇവന്റ്സ് & എന്റർടൈൻമെന്റ് എന്റർപ്രൈസസ് (ഇ3) എന്നിവരാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഉറീദു ടെലികോം ഈ പരിപാടിയുടെ സ്പോൺസറാണ്.
വിജയകരമായ ആദ്യ വർഷത്തിനുശേഷം കൂടുതൽ വിപുലമായി നടത്തുന്ന ഈ വർഷത്തെ ഷോ ക്യുഎൻസിസിയിലെ 8, 9 ഹാളുകളിൽ നടക്കും. കുട്ടികൾക്കും മുതിർന്നവർക്കും വേണ്ടി രൂപകൽപ്പന ചെയ്ത ക്രിയേറ്റീവ് ലെഗോ സോണുകൾ, രസകരമായ ചാലഞ്ചുകൾ, തീം ഡിസ്പ്ലേകൾ, ലൈവ് എന്റർടൈൻമെന്റ് എന്നിവയും മറ്റു പലതും കുടുംബങ്ങൾക്ക് ആസ്വദിക്കാം.
ക്രിയേറ്റിവ് ലെഗോ തീംസ്, ലൈവ് ഷോകൾ, മാസ്റ്റർ ബിൽഡർമാരെ കണ്ടുമുട്ടൽ, ഒരു മിനിഫിഗർ സോൺ, ഷോപ്പിംഗ്, ഭക്ഷണം എന്നിവ ഇവന്റ് ഹൈലൈറ്റുകളിൽ ഉൾപ്പെടുന്നു. ദിവസവും ഉച്ചയ്ക്ക് 1 മണി മുതൽ രാത്രി 11 മണി വരെയാണ് പരിപാടി.
ബുക്കിംഗ്ക്യൂബ്, വിർജിൻ ടിക്കറ്റ്‌സ്, പ്ലാറ്റിനംലിസ്റ്റ് എന്നിവ വഴി ഓൺലൈനായോ അല്ലെങ്കിൽ പരിപാടി നടക്കുന്ന സ്ഥലത്തോ ടിക്കറ്റുകൾ ലഭ്യമാണ്. മെട്രോ, ട്രാം എന്നിവയിലൂടെ എളുപ്പത്തിൽ എത്തിച്ചേരാവുന്ന സ്ഥലമാണ് ക്യുഎൻസിസി, സൗജന്യ പാർക്കിംഗ് സൗകര്യവും വാലെറ്റ് പാർക്കിംഗും ഇവിടെയുണ്ട്. വികലാംഗരായ ആളുകൾക്കും ഇവിടേക്ക് പ്രവേശനം ലഭിക്കും.
ലെഗോ ഷോസ് ഖത്തർ 2025 ഈ വേനൽക്കാലത്ത് രസകരവും കുടുംബ സൗഹൃദപരവുമായ ഒരു പരിപാടിയായിരിക്കുമെന്ന് സംഘാടകർ വാഗ്ദാനം ചെയ്യുന്നു.
ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ് 👇https://chat.whatsapp.com/JlM3OXullDx42kdlpGxvJE