ദോഹ അന്താരാഷ്ട്ര പുസ്തകമേള തുടങ്ങി

33-ാമത് ദോഹ അന്താരാഷ്ട്ര പുസ്തകമേള മെയ് 18 വരെ ദോഹ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെൻ്ററിൽ (ഡിഇസിസി) നടക്കും. വെള്ളിയാഴ്ച ഒഴികെ എല്ലാ ദിവസവും രാവിലെ 9 മുതൽ രാത്രി 10 വരെ, ഉച്ചകഴിഞ്ഞ് 3 മുതൽ രാത്രി 10 വരെ  ഇവന്റ് പ്രവർത്തിക്കും. പരിപാടിയിലേക്കുള്ള പ്രവേശനം സൗജന്യമാണ്.  

ഈ വർഷത്തെ 33-ാമത് ദോഹ അന്താരാഷ്ട്ര പുസ്തകമേളയിലെ ഗസ്റ്റ് ഇഫ് ഹോണർ രാജ്യം ഒമാൻ സുൽത്താനേറ്റ് ആണ്. ഇവന്റിലുടനീളം, ഒമാൻ അതിന്റെ സമ്പന്നമായ പൈതൃകം, സംസ്കാരം, വിദ്യാഭ്യാസം, വിനോദസഞ്ചാരം എന്നിവ വിവിധ പുസ്തകങ്ങളിലൂടെയും അപൂർവ കൈയെഴുത്തുപ്രതികളിലൂടെയും പ്രദർശിപ്പിക്കുന്നു. ഏറ്റവും പഴയ ഒമാനി കൈയെഴുത്തുപ്രതിയും യുനെസ്കോയിൽ. പട്ടികപ്പെടുത്തിയ ആദ്യത്തെ ഒമാനി കൈയെഴുത്തുപ്രതിയും ഉൾപ്പെടെയുള്ളവ പ്രദർശനത്തിനുണ്ട്.  

ഒമാനി സമൂഹത്തിൻ്റെ വിവിധ മേഖലകളെ പ്രതിനിധീകരിക്കുന്ന നിരവധി പുസ്തകങ്ങളും ജേണലുകളും പവലിയൻ സന്ദർശകർക്ക് വാഗ്ദാനം ചെയ്യുന്നതായി ഒമാനിലെ സുൽത്താൻ ഖാബൂസ് യൂണിവേഴ്‌സിറ്റിയിലെ ഡീൻഷിപ്പ് ഓഫ് റിസർച്ച് അസിസ്റ്റൻ്റ് ഡീൻ ഡോ. സുലൈമാൻ അൽ സബെയ് പറഞ്ഞു.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KzKal0sXKHF3P2dagEwpi5

Exit mobile version