ദോഹ ഇനി അറബ് ലോകത്തിന്റെ ഔദ്യോഗിക ടൂറിസം തലസ്ഥാനം

ശനിയാഴ്ച നടന്ന ചടങ്ങിൽ അറബ് ഓർഗനൈസേഷൻ ഫോർ ടൂറിസം ദോഹയെ അറബ് ടൂറിസം ക്യാപിറ്റൽ 2023 ആയി ഔദ്യോഗികമായി അംഗീകരിച്ചു. പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുൽ അസീസ് അൽതാനിയുടെ രക്ഷാകർതൃത്വത്തിൽ കത്താറ കൾച്ചറൽ വില്ലേജിൽ വെച്ചായിരുന്നു ചടങ്ങ്.

അറബ് ടൂറിസം ദിനത്തിൽ (ഫെബ്രുവരി 25) നടന്ന ചടങ്ങിൽ അറബ് ടൂറിസം ഓർഗനൈസേഷൻ പ്രതിനിധീകരിക്കുന്ന രാജ്യങ്ങളിലെ ടൂറിസം മന്ത്രിമാരും അംബാസഡർമാരും പ്രമുഖ നേതാക്കളും ഖത്തറിന്റെ ബ്രാൻഡ് അംബാസഡർമാരായ നാസർ അൽ അത്തിയ, മുതാസ് ബർഷാം എന്നിവരും പങ്കെടുത്തു.

ഔദ്യോഗിക താക്കോൽ കൈമാറ്റ ചടങ്ങിന് പുറമേ, ഡാന അൽഫർദന്റെ മ്യൂസിക് ഷോയും അർദ, കരിമരുന്ന് പ്രദർശനവും ചടങ്ങിൽ അരങ്ങേറി.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KNjF4YIFR12BVGJHu9svlJ

Exit mobile version