ദോഹ ബാങ്കിന്റെ ദീർഘകാല സിഇഒ ആർ. സീതാരാമൻ രാജിവെച്ചു

ദുബായ്: 15 വർഷമായി ദോഹ ബാങ്കിന്റെ ചീഫ് എക്‌സിക്യൂട്ടീവായിരുന്ന ആർ സീതാരാമൻ രാജിവെച്ചു. വിവരം ഇന്നാണ് ബാങ്ക് ബോഴ്‌സിലേക്കുള്ള ഫയലിങ്ങിൽ അറിയിച്ചത്.  

2007 സെപ്തംബർ മുതൽ സിഇഒ ആയിരുന്ന സീതാരാമന്റെ രാജിക്കുള്ള കാരണം ബാങ്ക് വ്യക്തമാക്കിയിട്ടില്ല. ഖത്തറിലെ അഞ്ചാമത്തെ വലിയ ബാങ്ക് ആണ് ദോഹ ബാങ്ക്.

ദോഹ ബാങ്കിൽ ചേരുന്നതിന് മുമ്പ് പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്സിൽ അസിസ്റ്റന്റ് ജനറൽ മാനേജരായിരുന്നു തമിഴ്നാട് സ്വദേശിയായ സീതാരാമൻ. നിലവിൽ 62 വയസ്സുണ്ട്.

2.2 ബില്യൺ ഡോളർ വിപണി മൂലധനമുള്ള ഖത്തറിലെ ഏറ്റവും വലിയ വായ്പാ ദാതാക്കളിൽ ഒന്നാണ് ദോഹ ബാങ്ക്.  രാജ്യത്തിന്റെ ബെഞ്ച്മാർക്ക് സൂചിക മുന്നേറുമ്പോൾ ബാങ്കിന്റെ ഓഹരികൾ 0.9% ഇടിഞ്ഞിരുന്നു. കഴിഞ്ഞ സെഷനിൽ 2.66 റിയാലായിരുന്ന ഓഹരികൾ 2.64 റിയാലായും കുറഞ്ഞിരുന്നു.

Exit mobile version