ദോഹ ജ്വല്ലറി ആൻഡ് വാച്ചസ് എക്‌സിബിഷൻ വീണ്ടുമെത്തുന്നു

പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുൽ അസീസ് അൽതാനിയുടെ രക്ഷാകർതൃത്വത്തിൽ ഖത്തർ ടൂറിസവും (ക്യുടി), ഖത്തർ ബിസിനസ് ഇവന്റ്സ് കോർപ്പറേഷനും (ക്യുബിഇസി) സംഘടിപ്പിക്കുന്ന ദോഹ ജ്വല്ലറി ആൻഡ് വാച്ചസ് എക്‌സിബിഷന്റെ (ഡിജെഡബ്ല്യുഇ) 19-ാം പതിപ്പ് 2023 ഫെബ്രുവരി 20 മുതൽ 25 വരെ ദോഹ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെന്ററിൽ (DECC) നടക്കും.

ആഡംബര ഉൽപ്പന്നങ്ങൾക്കായുള്ള ഒരു ആഗോള പ്ലാറ്റ്‌ഫോമാണ് DJWE – 500-ലധികം അന്തർദേശീയ മുൻനിര വാച്ച്, ജ്വല്ലറി ബ്രാൻഡുകളും ഖത്തറി ഡിസൈനർമാരും മേളയിൽ പങ്കെടുക്കും.

ഖത്തറിലെയും ലോകത്തെയും അറിയപ്പെടുന്ന ബ്രാൻഡുകളുടെ ഏറ്റവും പുതിയ ട്രെൻഡുകൾ പര്യവേക്ഷണം ചെയ്യാനുള്ള അവസരം സന്ദർശകർക്ക് നൽകിക്കൊണ്ട്, എക്സ്ക്ളൂസീവ് ഡിസൈനിലുള്ള ആഡംബര ആഭരണങ്ങളുടേയും ടൈംപീസുകളുടെയും അതുല്യ ശേഖരം മേളയിൽ പ്രദർശിപ്പിക്കും.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/C5SlZkH4ATOIBY0CThW5zB

Exit mobile version