ഓൺ അറൈവൽ വിസ ഹോട്ടൽ ബുക്കിംഗ് ‘ഡിസ്‌കവർ ഖത്തർ’ വെബ്‌സൈറ്റിൽ വീണ്ടുമെത്തി

ദോഹ: ഡിസ്‌കവർ ഖത്തർ തങ്ങളുടെ വെബ്‌സൈറ്റിൽ വിസ ഓൺ അറൈവൽ ഹോട്ടൽ ബുക്കിംഗ് ഓപ്ഷൻ വീണ്ടും ചേർത്തു. ബുക്കിംഗ് നാളെ മുതൽ ആരംഭിക്കും. 

“വിസ ഓൺ അറൈവൽ ആവശ്യകതയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് ദയവായി ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്സൈറ്റ് സന്ദർശിക്കുക” എന്ന് പറയുന്ന ലിങ്കും വെബ്‌സൈറ്റിൽ നൽകിയിട്ടുണ്ട്.

ഡിസ്‌കവർ ഖത്തർ വെബ്‌സൈറ്റിൽ നൽകിയിരിക്കുന്ന MoI ലിങ്കിൽ, വിവിധ രാജ്യക്കാർക്ക് വിസ ഓൺ അറൈവൽ അല്ലെങ്കിൽ അവർക്ക് ബാധകമായ മറ്റ് തരത്തിലുള്ള വിസകൾക്കുള്ള ആവശ്യകതകൾ എന്തൊക്കെയാണെന്ന് പരിശോധിക്കാനാകും. രാജ്യത്തെയും താമസിക്കുന്ന രാജ്യത്തെയും ആശ്രയിച്ച് നിബന്ധനകൾക്ക് വ്യത്യാസമുണ്ട്.

ഇന്ത്യ, പാകിസ്ഥാൻ, ഇറാൻ പൗരന്മാർക്ക് വിസ ഓൺ അറൈവൽ ലഭിക്കുന്നതിന് ഡിസ്കവർ ഖത്തർ നേരത്തെ പ്രത്യേക ബുക്കിംഗ് ഓപ്ഷൻ ചേർത്തിരുന്നു. അത് പിന്നീട് താൽക്കാലികമായി നിർത്തിവയ്ക്കുകയും വെബ്‌സൈറ്റിൽ നിന്ന് ലിങ്ക് നീക്കം ചെയ്യുകയും ചെയ്തു.

ഹെൽപ്പ് ലൈനിലേക്ക് വിളിച്ച് ഈ വെബ്‌സൈറ്റ് വഴി ബുക്ക് ചെയ്യേണ്ടത് നിർബന്ധമാണോ എന്ന ചോദ്യത്തിന്, Ehteraz ആവശ്യപ്പെടുകയാണെങ്കിൽ, ആ വ്യക്തി അവരുടെ വെബ്‌സൈറ്റ് വഴി ബുക്ക് ചെയ്യണമെന്നാണ് ഡിസ്കവർ ഖത്തർ കസ്റ്റമർ കെയറിൽ നിന്നുള്ള മറുപടി.

എഹ്തിറാസ് പോർട്ടൽ വഴി രജിസ്റ്റർ ചെയ്യാൻ ശ്രമിച്ച ചിലർക്ക് വെബ്‌സൈറ്റ് വഴി ബുക്ക് ചെയ്യാൻ ആവശ്യപ്പെട്ട് സന്ദേശങ്ങൾ ലഭിച്ചതായി ട്രാവൽ ഏജന്റുമാരും പറയുന്നു.

മന്ത്രാലയങ്ങളുടെ ട്വിറ്റർ ഐഡി വഴി ഔദ്യോഗികമായ വിശദീകരണങ്ങൾ ഇതുവരെയും ലഭ്യമല്ല.

Exit mobile version