ദോഹ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ അജ്യാൽ ഫിലിം ഫെസ്റ്റിവൽ നവംബർ 7 മുതൽ

ദോഹ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് അവതരിപ്പിക്കുന്ന ഒമ്പതാമത് അജ്‌യാൽ ഫിലിം ഫെസ്റ്റിവൽ നവംബർ 7 മുതൽ 13 വരെ ഒരാഴ്ച്ചക്കാലയാളവിൽ നടക്കും. 85 രാജ്യങ്ങളിൽ നിന്നുള്ള 44 ചിത്രങ്ങൾ മേളയിൽ പ്രദർശിപ്പിക്കും. 

“പ്രസ്സ് പ്ല” എന്നാണ് ഈ വർഷത്തെ മേളയുടെ തീം. കോവിഡ് കാരണം നിലച്ച സിനിമാ കൂട്ടായ്‌മകൾ പുനാരാരംഭിക്കുക എന്ന സന്ദേശമാണ് ‘പ്ലേ ബട്ടൻ’ പ്രസ്സ് ചെയ്യുക എന്നർത്ഥം വരുന്ന പ്രയോഗം. സിനിമാ പ്രദർശനങ്ങൾക്ക് പുറമെ, ഇന്ററാക്ടീവ് സെഷനുകൾ, മൾട്ടി മീഡിയ ആർട്ട് പ്രദർശനങ്ങൾ, ഖത്തറിലെ ഏറ്റവും വലിയ പോപ്പ് കൾച്ചർ ഇവന്റായ ഗ്രീക്ക്ഡം, ഡ്രൈവ് ഇൻ സിനിമ മുതലായവയും മേളയുടെ ഭാഗമാണ്.

കത്താറ, സിക്കത്ത് വാദി മഷീറബ്, ലുസൈൽ, വോക്‌സ് സിനിമാസ് ദോഹ ഫെസ്റ്റിവൽ സിറ്റി എന്നി ലൊക്കേഷനിൽ നടക്കുന്ന ഫെസ്റ്റിവലിൽ നഗരത്തിലുടനീളമുള്ള പ്രേക്ഷകർക്ക് വൈവിധ്യമാർന്ന ഓഫറുകളിൽ പങ്കെടുക്കാം.

അക്കാദമി അവാർഡ് ജേതാവും ഡിഎഫ്‌ഐ സഹകാരിയുമായ കുമ്ര മാസ്റ്റർ അസ്ഗർ ഫർഹാദി സംവിധാനം ചെയ്ത ‘എ ഹീറോ’ (ഗഹ്‌റേമാൻ) എന്ന ചിത്രത്തിലൂടെയാണ് ഈ വർഷത്തെ അജ്യാൽ ഫിലിം ഫെസ്റ്റിവൽ ആരംഭിക്കുന്നത്.   ഒമ്പതാമത് അജ്യാൽ ഫിലിം ഫെസ്റ്റിവലിന്റെ ടിക്കറ്റുകൾ ഒക്‌ടോബർ 26 മുതൽ ഓൺലൈനായി വാങ്ങാൻ ലഭ്യമാണ്. ലിങ്ക് ഇവിടെ: dohafilminstitute.com/filmfestival

Exit mobile version