ഡൽഹി-ദോഹ ഖത്തർ എയർവേയ്‌സ് വിമാനം കറാച്ചിയിൽ അടിയന്തരമായി ഇറക്കി

ഡൽഹിയിൽ നിന്ന് ദോഹയിലേക്കുള്ള ഖത്തർ എയർവേയ്‌സിന്റെ QR579 വിമാനം പാക്കിസ്ഥാനിലെ കറാച്ചിയിൽ അടിയന്തരമായി ഇറക്കി. വിമാനത്തിന്റെ കാർഗോ ബേയിൽ പുക കണ്ടെത്തിയതിനെ തുടർന്നാണ് വിമാനം പാക്കിസ്ഥാനിലേക്ക് തിരിച്ചുവിട്ടത്.  ഖത്തർ എയർവേയ്‌സിന്റെ എയർബസ് എ350 ആണ് നിലത്തിറക്കിയ വിമാനം.

ഫ്ലൈറ്റ് ട്രാക്കിംഗ് വെബ്‌സൈറ്റായ Flighaware-ലെ ഡാറ്റ അനുസരിച്ച്, QR579 ഡൽഹിയിൽ നിന്ന് 3.50 AM നാണ് വിമാനം പുറപ്പെട്ടത്. 1.15 മണിക്കൂർ കഴിഞ്ഞ് 5.45 AM-ന് കറാച്ചിയിൽ ഇറങ്ങി. രാവിലെ 7.15ന് ദോഹ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങേണ്ടതായിരുന്നു വിമാനം.

വിമാനം സുരക്ഷിതമായി കറാച്ചിയിൽ ഇറക്കി, അവിടെ അത്യാഹിത സേവനങ്ങൾ പൂർത്തിയാക്കിയതായും, യാത്രക്കാരെ ക്രമമായി ഇറക്കിയതായും ഖത്തർ എയർവേസ് പറഞ്ഞു.

“സംഭവം നിലവിൽ അന്വേഷണത്തിലാണ്, യാത്രക്കാരെ ദോഹയിലേക്ക് കൊണ്ടുപോകുന്നതിനായി ഒരു റിലീഫ് ഫ്ലൈറ്റ് ക്രമീകരിച്ചുവരികയാണ്.  ഞങ്ങളുടെ യാത്രക്കാർക്ക് അവരുടെ മുന്നോട്ടുള്ള യാത്രാ പദ്ധതികളിൽ സംഭവിച്ച അസൗകര്യത്തിൽ ക്ഷമ ചോദിക്കുന്നു,” കമ്പനി ട്വീറ്റ് ചെയ്തു.

Exit mobile version