ലുസൈൽ ബൊളിവാർഡ് വീണ്ടും ആഘോഷങ്ങളിലേക്ക്. മാർച്ച് 9-ന് ആരംഭിക്കുന്ന ഡാർബ് ലുസൈൽ പരേഡിനായി 1.3 കിലോമീറ്റർ അവന്യൂ അലങ്കരിക്കും. മാർച്ച് 11 വരെ വൈകിട്ട് ആറിനും രാത്രി 11നും ഇടയിൽ നടക്കുന്ന മൂന്ന് ദിവസത്തെ പരേഡിൽ ആകർഷകമായ കലാപരിപാടികൾ ഉണ്ടാകും.
ലോകത്തിലെ ഏറ്റവും മികച്ച പാചക ആഘോഷങ്ങളിൽ ഒന്നായ ഖത്തർ ഇന്റർനാഷണൽ ഫുഡ് ഫെസ്റ്റിവൽ 2023 മാർച്ച് 11 മുതൽ ആരംഭിച്ച് മാർച്ച് 21 വരെ തുടരും. ഫുഡ് ഫെസ്റ്റിവലിനോട് അനുബന്ധിച്ചാണ് പരേഡും നടക്കുന്നത്.
ആധുനിക പാചകരീതി മുതൽ മസാലകൾ നിറഞ്ഞ തെരുവ് ഭക്ഷണങ്ങൾ വരെ, തത്സമയ പാചക സ്റ്റേഷനുകൾ മുതൽ റോവിംഗ് എന്റർടെയ്‌നറുകൾ, ടിക്കറ്റ് വർക്ക് ഷോപ്പുകൾ തുടങ്ങിയവ വരെയും ബൊളിവാർഡിൽ ഉണ്ടായിരിക്കും. ഭക്ഷ്യമേളയോടനുബന്ധിച്ച് എല്ലാ ദിവസവും രാത്രി 9 മണിക്ക് കരിമരുന്ന് പ്രയോഗം നടക്കും.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KNjF4YIFR12BVGJHu9svlJ