നിരോധിത ഗുളികകൾ കടത്താനുള്ള ശ്രമം കസ്റ്റംസ് തടഞ്ഞു

നിരോധിത ഗുളികകൾ ഖത്തറിലേക്ക് കടത്താനുള്ള ശ്രമം എയർ കാർഗോയിലെയും പ്രൈവറ്റ് എയർപോർട്ട് കസ്റ്റംസിലെയും പോസ്‌റ്റൽ കൺസൈൻമെന്റ് ഡിപ്പാർട്ട്‌മെന്റ് ഇൻസ്‌പെക്ടർമാർ തടഞ്ഞു.

179 ട്രമഡോൾ ഗുളികകൾ ഒരു ഷിപ്പിനുള്ളിൽ ഒളിപ്പിച്ച നിലയിലാണ് കണ്ടെത്തിയത്.

പിടിച്ചെടുക്കലിന് ശേഷം നിയമ നടപടികളും കണ്ടുകെട്ടൽ രേഖകളും നടത്തിയതായി കസ്റ്റംസ് സോഷ്യൽ മീഡിയയിൽ വ്യക്തമാക്കി.

കഴിഞ്ഞ ആഴ്‌ച, മയക്കുമരുനായ ഷാബോ രാജ്യത്തേക്ക് കടത്താനുള്ള ശ്രമവും കസ്റ്റംസ് പൊളിച്ചിരുന്നു.

Exit mobile version