മാസ്കിനുള്ളിൽ ഒളിപ്പിച്ച പുകയില ഖത്തർ കസ്റ്റംസ് പിടിച്ചു

ഹമദ് തുറമുഖത്തേക്കു വന്ന കണ്ടെയ്നറിനുള്ളിൽ  നിരോധിത പുകയിലയിലയുടെ വലിയ ശേഖരം ആന്റി സ്മഗ്ലിംഗ് ആൻഡ് കസ്റ്റംസ് സെക്യൂരിറ്റി അഡ്മിനിസ്ട്രേഷന്റെ നേതൃത്വത്തിൽ പിടികൂടി. മെഡിക്കൽ മാസ്കുകളുടെ ബോക്സിനുള്ളിൽ മാസ്കുകൾ കൊണ്ട് പൊതിഞ്ഞ് അതിന്റെ ഉള്ളിൽ ഒളിപ്പിച്ച നിലയിലാണ്, വിവിധ കെട്ടുകളിലായി 2.4 ടൺ പുകയില കണ്ടെത്തിയത്. ഇത് സംബന്ധിച്ച് വിഡിയോയും ഖത്തർ കസ്റ്റംസ് ട്വിറ്ററിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.

എല്ലാ തരത്തിലുമുള്ള മയക്കുമരുന്നുകളും നാർക്കോട്ടിക്കോ സൈക്കോട്രോപ്പിക്കോ ഗണത്തിലുള്ള മറ്റു മരുന്നുകളും നിരോധിത പുകയിലയും ഖത്തറിലേക്ക് കൊണ്ടുവരുന്നത് നിയമവിരുദ്ധമാണ്. ഇത്തരം മരുന്നുകൾ കടത്താൻ ശ്രമിക്കുന്നവർക്കെതിരെ ഖത്തർ കസ്റ്റംസിന്റെ മുന്നറിയിപ്പ് തുടരുകയാണ്. എല്ലാ ആധുനിക സങ്കേതങ്ങളും ശരീരഭാഷ ഉൾപ്പെടെ നിരീക്ഷിക്കാനുള്ള പരിശീലനവും സഹിതം പരിശോധന കർക്കശമാക്കിയിട്ടുണ്ട്.

Exit mobile version