ഖത്തറിലേക്ക് ‘മെത്ത്’ കടത്താനുള്ള ശ്രമം കസ്റ്റംസ് പൊളിച്ചു

നിരോധിത വസ്തുക്കൾ രാജ്യത്തേക്ക് കടത്താനുള്ള ശ്രമം എയർ കാർഗോ ആൻഡ് പ്രൈവറ്റ് കസ്റ്റംസിന്റെ പോസ്റ്റൽ കൺസൈൻമെന്റ് ഡിപ്പാർട്ട്‌മെന്റ് പരാജയപ്പെടുത്തി. ഒരു അറിയിപ്പിൽ, “ഉണങ്ങിയ വസ്ത്രങ്ങളിൽ” നിന്ന് മെത്താംഫെറ്റാമൈൻ കണ്ടെത്തിയതായി അധികൃതർ അറിയിച്ചു.

പരിശോധനയിൽ 8.54 കിലോഗ്രാം മെത്ത് ആണ് പിടികൂടിയത്.

ജൂലൈ 31 തിങ്കളാഴ്ച, ഹമദ് ഇന്റർനാഷണൽ എയർപോർട്ടിലെ കസ്റ്റംസ് ഉദ്യോഗസ്ഥരും ഒരു കള്ളക്കടത്ത് ശ്രമം പരാജയപ്പെടുത്തിയിരുന്നു. സംഗീത ഉപകരണത്തിനുള്ളിൽ ഒളിപ്പിച്ച നിലയിൽ കൊക്കെയ്ൻ കടത്താനുള്ള ശ്രമം അധികൃതർ പൊളിക്കുകയായിരുന്നു.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/Hqdo3Xy51yW9XU2HVyXb0j

Exit mobile version