ഖത്തറിൽ 14 ടൺ സിഗരറ്റ് കടത്താനുള്ള ശ്രമം കസ്റ്റംസ് പൊളിച്ചു

വാട്ടർ ടാങ്കിനുള്ളിൽ ഒളിപ്പിച്ച നിലയിൽ ഖത്തറിലേക്ക് പുകയില കടത്താനുള്ള ശ്രമം ശ്രമം ഹമദ് തുറമുഖത്തിലെയും തെക്കൻ തുറമുഖങ്ങളിലെയും കസ്റ്റംസ് ഇൻസ്‌പെക്ടർമാർ പരാജയപ്പെടുത്തി. ഏകദേശം 14 ടൺ സിഗരറ്റും മറ്റു പുകയില ഉത്പന്നങ്ങളുമാണ് ഈ രീതിയിൽ കടത്താൻ ശ്രമിച്ചത്.

പരിശോധനയ്‌ക്കു ശേഷം, ടാങ്കിനുള്ളിൽ നിരോധിത പദാർത്ഥമായ “പുകയില” അടങ്ങിയ രഹസ്യ അറകൾ കണ്ടെത്തി. കസ്റ്റംസ്, ടാക്സ് ഡ്യൂട്ടി ഒഴിവാക്കാൻ ലക്ഷ്യമിട്ട് രഹസ്യമായി ഒളിപ്പിച്ച നിരവധി സിഗരറ്റുകൾ ആണ് അറയിലുണ്ടായിരുന്നത്.

ജനറൽ അതോറിറ്റി ഓഫ് കസ്റ്റംസിലെ കള്ളക്കടത്ത് വിരുദ്ധ, വ്യാപാര പരിശീലന വകുപ്പുമായി സഹകരിച്ചാണ് ഓപ്പറേഷൻ നടത്തിയത്. 

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KzKal0sXKHF3P2dagEwpi5

Exit mobile version