കള്ളക്കടത്ത്: വിവരങ്ങൾ നൽകാൻ പൊതുജനങ്ങളോട് കസ്റ്റംസിന്റെ ആഹ്വാനം

ദോഹ: ഖത്തർ കസ്റ്റംസിന്റെ പിടിയിൽ വീഴുന്ന വിവിധ തരം കള്ളക്കടത്തുകൾ തുടർക്കഥയാവുകയാണ്. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ തന്നെ നാലോളം കേസുകൾ ഇത്തരത്തിൽ പിടിക്കപ്പെട്ടു. മെഡിക്കൽ മാസ്‌ക് ബോക്സിനുള്ളിൽ മാസ്‌കിനാൽ പൊതിഞ്ഞു വൻ തോതിൽ നിരോധിത പുകയില കടത്താൻ ശ്രമിച്ചതാണ് ഇതിൽ ഏറ്റവും അവസാനം. ഹമദ് എയർപോർട്ടിലെത്തിയ കണ്ടെയ്‌നർ വഴിയായിരുന്നു കള്ളക്കടത്ത് ശ്രമം. ഏതാനും ദിവസം ഡീസൽ ടാങ്കിലും ട്രക്കിന്റെ ഷേസിനുള്ളിലും ഒളിപ്പിച്ചു ഹാഷിഷ് കടത്താനുള്ള ശ്രമവും കസ്റ്റംസ് പൊളിച്ചിരുന്നു. 

കസ്റ്റംസ് കള്ളക്കടത്തിനും കസ്റ്റംസ് കുറ്റങ്ങൾക്കുമെതിരായ ദേശീയ കാമ്പെയ്‌നിൽ (കഫെഹ്) പങ്കെടുക്കാൻ പൊതുജനങ്ങളോട് ആഹ്വാനം ചെയ്തിരിക്കുകയാണ് നിലവിൽ അധികൃതർ. ഇതിനായി, സമാന കുറ്റകൃത്യങ്ങലേക്കുറിച്ച് വിവരം ലഭിക്കുന്നവർ 16500 എന്ന ഹോട്ട്‌ലൈൻ നമ്പറിലോ, kafih@customs.gov.qa എന്ന ഇമെയിലോ അറിയിക്കണമെന്നാണ് കസ്റ്റംസിന്റെ നിർദ്ദേശം. ഇതിലൂടെ പൂർണ്ണരഹസ്യാത്മകതയിൽ തന്നെ വിവരങ്ങൾ അറിയിക്കാൻ സാധിക്കും.

Exit mobile version