അൽ റയ്യാൻ മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തിൽ മാർക്കറ്റുകളിൽ നടത്തിയ പരിശോധനയിൽ അൽ സൈലിയ സെൻട്രൽ മാർക്കറ്റിന് പുറത്തുള്ള പൊതു പാർക്കിംഗ് ഏരിയയിൽ അനധികൃത തെരുവ് കച്ചവടക്കാരെ കണ്ടെത്തി അറസ്റ്റ് ചെയ്തു.
നിയമലംഘകരെ ബന്ധപ്പെട്ട അധികാരികൾക്ക് റഫർ ചെയ്യുകയും അവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുകയും ചെയ്തതായി മുനിസിപ്പാലിറ്റി മന്ത്രാലയം ട്വിറ്ററിൽ പ്രസ്താവനയിൽ അറിയിച്ചു.
“ഉപഭോക്താക്കളുടെ ആരോഗ്യവും സുരക്ഷയും സംരക്ഷിക്കുന്നതിനായി” മുനിസിപ്പാലിറ്റിയുടെ ശ്രമങ്ങളുടെ ഭാഗമാണ് കാമ്പയിൻ.