ലോകകപ്പ്: കോർണിഷിൽ വാഹനങ്ങളെ പ്രവേശിപ്പിക്കില്ല

ഫിഫ ലോകകപ്പ് ഖത്തർ 2022 കാലത്ത് ദോഹ കോർണിഷ് വാഹനങ്ങളെ കടത്തി വിടാതെ അടച്ചിടുമെന്ന് ഇന്ന് ചേർന്ന മന്ത്രിസഭായോഗം പ്രഖ്യാപിച്ചു. 2022 നവംബർ 1 മുതൽ ഡിസംബർ 19 വരെ ദോഹ കോർണിഷ് കാൽനടയാത്രക്കാർക്ക് മാത്രമായി നിയുക്തമാക്കും.

ഗവൺമെന്റ് കമ്മ്യൂണിക്കേഷൻസ് ഓഫീസിന്റെ (ജിസിഒ) ഔദ്യോഗിക വക്താവ് മുഹമ്മദ് നുവൈമി അൽ ഹജ്‌രി ജിസിഒ ട്വിറ്റർ അക്കൗണ്ടിലെ വീഡിയോയിൽ തീരുമാനങ്ങൾ വിശദീകരിച്ചു.

Exit mobile version