കോർണിഷ് സ്ട്രീറ്റ് ഇന്ന് മുതൽ അടക്കുന്നു. സ്വകാര്യ വാഹനങ്ങൾ ബദൽ റൂട്ടുകൾ ഉപയോഗിക്കണം.

കോർണിഷ് സ്ട്രീറ്റിലെ നിർമ്മാണപ്രവർത്തനങ്ങളുടെ ഭാഗമായി ഇന്ന് മുതൽ സ്ട്രീറ്റിലെ രണ്ട് ദിശകളിലേക്കുമുള്ള റോഡുകൾ അടച്ചിടാനുള്ള പ്രവർത്തനങ്ങൾ പബ്ലിക് വർക്ക്‌സ് അതോറിറ്റി (അഷ്‌ഖൽ) ആരംഭിച്ചു. ഓഗസ്റ്റ് 10 ചൊവ്വാഴ്ച്ച പുലർച്ചെ 5 വരെയാണ് അടച്ചിടൽ തുടരുക. വേനൽ, സ്‌കൂൾ അവധിക്കാലങ്ങളിലായാണ് കോർണിഷ് സ്ട്രീറ്റിലെ നിർമാണപ്രവർത്തനങ്ങളും വഴിതിരിച്ചുവിടലും ആസൂത്രണം ചെയ്തത്. ഒപ്പം അൽ ബിദ് പാർക്ക്, അൽ റുമൈല ഗ്രാന്റ് ഹമദ് സ്ട്രീറ്റ്, തുടങ്ങിയവയ്ക്ക് സമീപമുള്ള തെരുവുകളും അടക്കുന്നുണ്ട്. അതേ സമയം റോഡുകളിൽ, പബ്ലിക് ട്രാൻസ്‌പോർട്ട് അനുവദിക്കും. അടച്ചിട്ട റോഡുകളിൽ കാൽനടക്കാർക്കും സഞ്ചരിക്കാം.

എല്ലാ 10 മുതൽ 15 മിനിറ്റ് ഇടവേളകളിലും പബ്ലിക്ക് ബസ്സുകൾ സർവീസ് നടത്തും. വെള്ളിയാഴ്ച ഉച്ച തിരിഞ്ഞ് 2 മുതൽ രാത്രി 11 വരെയും, ശനിയും ഞായറും രാവിലെ 6 മുതൽ രാത്രി 11 വരെയുമാവും സർവീസ്. യാത്രക്കാരുടെ അസൗകര്യം ഒഴിവാക്കാൻ, ജൂലൈ 6 മുതൽ നടത്തിവരുന്ന വെള്ളിയാഴ്ചകളിലെ സർവീസ് നിർത്തിവെക്കൽ ഒഴിവാക്കി, ദോഹ മെട്രോ ഇന്ന് സർവീസ് നടത്തുന്നുണ്ട്. 

സ്വകാര്യ വാഹന യാത്രക്കാർ തന്നിരിക്കുന്ന മാപ്പിൽ നിർദ്ദേശിച്ചിരിക്കുന്ന രീതിയിൽ മറ്റു ബദൽ റൂട്ടുകൾ ഉപയോഗിക്കണമെന്നാണ് അഷ്‌ഖൽ ആവശ്യപ്പെട്ടിരിക്കുന്നത്.

Exit mobile version