8 കോടിയിലധികം റിയാൽ തൊഴിലാളികൾക്ക് തിരികെ നൽകി; “പ്രവാസികൾ ഖത്തറിന്റെ വികസന പങ്കാളികൾ”

ഖത്തറിൽ തൊഴിലാളികളുടെ റിക്രൂട്ട്‌മെന്റ് ഫീസ് ഈടാക്കുന്ന നിയമവിരുദ്ധമായ സമ്പ്രദായത്തെ ചെറുക്കുന്നതിന് സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി & ലെഗസി (എസ്‌സി) ആരംഭിച്ച യൂണിവേഴ്‌സൽ റീഇംബേഴ്‌സ്‌മെന്റ് സ്കീമിന് കീഴിൽ, QR82.35 മില്യൺ അഥവാ 8 കോടി 23 ലക്ഷത്തി അമ്പതിനായിരം ഖത്തർ റിയാൽ തുക, കരാറുകാർ, പതിനായിരക്കണക്കിന് തൊഴിലാളികൾക്ക് തിരികെ നൽകി.

അന്താരാഷ്‌ട്ര കുടിയേറ്റ ദിനത്തോടനുബന്ധിച്ചുള്ള ഒരു പരിപാടിയിൽ നടത്തിയ പ്രസ്താവനയിൽ എസ്‌സി, ബുധനാഴ്ചയാണ് ഇക്കാര്യം അറിയിച്ചത്. ഖത്തറിലെ ഇന്റർനാഷണൽ ഓർഗനൈസേഷൻ ഓഫ് മൈഗ്രേഷൻസ് മിഷൻ നടത്തിയ പരിപാടിയിൽ, തൊഴിൽ മന്ത്രി ഡോ അലി ബിൻ സയീദ് ബിൻ സ്മൈഖ് അൽ മാരി, പ്രവാസി ജീവനക്കാരെ ഖത്തറിന്റെ വികസനത്തിലെ പങ്കാളികൾ എന്നാണ് വിശേഷിപ്പിച്ചത്.

ഖത്തറിൽ കുടിയേറ്റ തൊഴിലാളികളായത്തുന്നവരിൽ നിന്ന് കരാറുകാർ ഈടാക്കിയ റിക്രൂട്ട്‌മെന്റ് തുകകളാണ് തിരികെ നൽകിയത്. അതേസമയം, റിക്രൂട്ട്‌മെന്റ് ഫീസ് അടച്ചതിന് നിയമപരമായ തെളിവ് നൽകാൻ കഴിയാത്തവരിലാണ് ഏറ്റവും വലിയ പ്രശ്‌നമെന്ന് അധികൃതർ ചൂണ്ടിക്കാട്ടി. ഇത് അവരുടെ തൊഴിലുടമകളുടെ റീഇംബേഴ്‌സ്‌മെന്റിനെ കാര്യമായി തടസ്സപ്പെടുത്തുന്നുണ്ട്.

നിലവിൽ, 266 കരാറുകാർ 36 മാസ കാലയളവിൽ 49,286 തൊഴിലാളികൾക്ക് ഏകദേശം 103.95 ദശലക്ഷം റിയാൽ തിരികെ നൽകാൻ സമ്മതിച്ചു. ഇന്നുവരെ, QR82.35mn തിരിച്ചടച്ചിട്ടുണ്ട്.  തങ്ങളുടെ 11 കരാറുകാർ ഈ സ്കീമിന്റെ ഗുണഫലം 18,066 നോൺ-എസ്‌സി തൊഴിലാളികൾക്കും ലഭ്യമാക്കിയതായി അധികൃതർ വ്യക്തമാക്കി. 

Exit mobile version