ഭരണഘടനയിൽ ഭേദഗതി വരുത്തുന്നതിനു വേണ്ടിയുള്ള ഹിതപരിശോധനാ വോട്ടെടുപ്പിൽ യോഗ്യരായ 84% വോട്ടർമാർ (18 വയസും അതിൽ കൂടുതലുമുള്ളവർ) പങ്കെടുത്തതായി ആഭ്യന്തര മന്ത്രിയും ജനറൽ റഫറണ്ടം കമ്മിറ്റി തലവനുമായ ഷെയ്ഖ് ഖലീഫ ബിൻ ഹമദ് ബിൻ ഖലീഫ അൽ താനി പ്രഖ്യാപിച്ചു.
വോട്ടു ചെയ്‌ത 89% പേരും മാറ്റങ്ങളെ പിന്തുണച്ചു, 9.2% പേർ എതിർത്തു, 1.8% വോട്ടുകൾ അസാധുവായി.
മൊത്തത്തിലുള്ള കണക്കെടുക്കുമ്പോൾ 90.6% പോപ്പുലർ വോട്ടുകൾ പുതിയ ഭരണഘടനാ മാറ്റങ്ങൾ അംഗീകരിച്ചു എന്നാണ് ഇതിനർത്ഥം.