ഖത്തർ ദേശീയ ദിനാഘോഷം: ഇന്ന് മുതൽ വാഹനങ്ങളിൽ ഈ നിയന്ത്രണം

ദോഹ: ഡിസംബർ 15 നും 25 നും ഇടയിലുള്ള ഖത്തർ ദേശീയ ദിനാഘോഷ ദിനങ്ങളിൽ കാറുകൾക്കോ മറ്റ് വാഹനങ്ങൾക്കോ ഉപയോഗിക്കുന്ന അലങ്കാരങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി ആഭ്യന്തര മന്ത്രാലയം. നിയന്ത്രണങ്ങൾ താഴെ പറയുന്നു:

വാഹനങ്ങളുടെ വിൻഡ്ഷീൽഡിൽ ടിന്റ് പാടില്ല.

വാഹനങ്ങളുടെ നിറം മാറ്റാൻ പാടില്ല.

ഉപയോഗിക്കുന്ന അലങ്കാരവസ്തുക്കൾ മുന്നിലെയും പിന്നിലെയും നമ്പർ പ്ലേറ്റുകൾ മറയ്ക്കാൻ പാടില്ല.

യാത്രക്കാരിൽ ആരെയും ജനലിലൂടെ പുറത്തേക്ക് ചാരി നിൽക്കാൻ അനുവദിക്കില്ല.

അതേസമയം, ഖത്തർ ദേശീയ ദിനത്തോടനുബന്ധിച്ച് 2022 ഡിസംബർ 18 ന് അമീരി ദിവാൻ ഇന്നലെ ഔദ്യോഗിക അവധി പ്രഖ്യാപിച്ചിരുന്നു.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/C5SlZkH4ATOIBY0CThW5zB

Exit mobile version