വാണിജ്യസ്ഥാപനങ്ങൾ വിലവിവരപ്പട്ടിക അറബിയിൽ പ്രദർശിപ്പിക്കണം. ഇല്ലെങ്കിൽ കനത്ത ശിക്ഷ

ഖത്തറിൽ പ്രവർത്തിക്കുന്ന റീട്ടെയിൽ  ഷോപ്പുകൾ, വിർച്വൽ ഷോപ്പുകൾ, ഹോം ബിസിനസുകൾ മുതലായ വാണിജ്യ സ്ഥാപനങ്ങളെല്ലാം, സാധനങ്ങളുടെയും സേവനങ്ങളുടെയും വിലവിവരപ്പട്ടിക അറബി ഭാഷയിൽ പ്രദർശിപ്പിക്കണമെന്നു വ്യാപാര-വ്യവസായ മന്ത്രാലയം വ്യക്തമാക്കി. നിയമം അനുസരിക്കാത്ത പക്ഷം, 3 വർഷത്തിൽ കുറയാത്ത തടവും 3000 റിയാൽ മുതൽ 1 മില്യണ് റിയാലിനുമിടയിൽ പിഴയോ ശിക്ഷയായി ലഭിക്കാമെന്നും മന്ത്രാലയം അറിയിച്ചു.

Exit mobile version