കാർഡുകൾ ഇനി സ്വയം പ്രിന്റ് ചെയ്തെടുക്കാം, സെൽഫ് സർവീസ് മെഷീനുകളുമായി കൊമേഴ്സ്യൽ ബാങ്ക്

ഖത്തറിലെ പ്രമുഖ ഡിജിറ്റൽ ബാങ്കായ ‘കൊമേഴ്സ്യൽ ബാങ്ക്’ സെല്ഫ് സർവീസ് കാർഡ് പ്രിന്റിംഗ് മെഷീനുകൾ അവതരിപ്പിക്കുന്നു. ഇതിലൂടെ, അതാത് ഇടങ്ങളിൽ സ്ഥാപിച്ചിട്ടുള്ള സർവീസ് കാർഡ് പ്രിന്റിംഗ് മെഷീനുകൾ വഴി പുതിയതും പുതുക്കേണ്ടതും റീപ്ലേസ് ചെയ്യേണ്ടതുമായ ബാങ്ക് കാർഡുകൾ ഉപഭോക്താക്കൾക്ക് സ്വന്തമായി പ്രിന്റ് ചെയ്തെടുക്കാൻ സാധിക്കും. 

കാർഡ് മെഷീനിൽ പ്രിന്റ് ചെയ്യാൻ റെഡി ആകുന്ന പക്ഷം ഉപഭോക്താവിന്റെ നമ്പറിൽ എസ്എംഎസ് ആയി വിവരം ലഭിക്കും. തുടർന്ന് അടുത്തുള്ള മെഷീൻ ലൊക്കേഷനിൽ എത്തി സ്ക്രീനിലെ നിർദ്ദേശങ്ങൾക്ക് അനുസൃതമായി വിവരങ്ങൾ നൽകി വെറും 2 മിനിറ്റിനുള്ളിൽ കാർഡ് പ്രിന്റ് ചെയ്തെടുക്കാം.

നിലവിൽ, കൊമേഴ്‌സ്യൽ ബാങ്ക് വില്ലാജിയോ മാൾ ബ്രാഞ്ചിലും അൽ വക്ര അവന്യൂ ബ്രാഞ്ചിലും സെൽഫ് സർവീസ് കാർഡ് പ്രിന്റിംഗ് മെഷീനുകൾ സ്ഥാപിച്ചിട്ടുണ്ട്, കൂടുതൽ സ്ഥലങ്ങളിൽ ഉടൻ ലഭ്യമാകും. സേവനത്തെക്കുറിച്ച് ഉപഭോക്താക്കളിൽ നിന്ന് മികച്ച ആദ്യ പ്രതികരണമാണ് ലഭിക്കുന്നത്.

Exit mobile version