ഒന്നിലധികം കറൻസികൾ, ഒരു കാർഡ്; “പ്രീപെയ്ഡ് മൾട്ടി-കറൻസി ക്യാഷ്‌ പാസ്‌പോർട്ട്” പുറത്തിറക്കി സിറ്റി എക്‌സ്‌ചേഞ്ച് ഖത്തർ

യാത്രവേളകളിൽ ലോകമെങ്ങും വ്യത്യസ്ത കറൻസികളിൽ ക്യാഷ് ലോഡ് ചെയ്യുകയും പിൻവലിക്കുകയും ചെയ്യാവുന്ന ട്രാവൽ കാർഡ് ആയ “പ്രീപെയ്ഡ് മൾട്ടി-കറൻസി ക്യാഷ്‌ പാസ്‌പോർട്ട്” പുറത്തിറക്കി സിറ്റി എക്‌സ്‌ചേഞ്ച് ഖത്തർ. യാത്ര ചെയ്യുമ്പോൾ എക്‌സ്‌ചേഞ്ച് നിരക്കിൽ തത്സമയം പണം പിൻവലിക്കാൻ എല്ലാ ആധുനിക സങ്കേതങ്ങളും സജ്ജമാക്കിയാണ് കാർഡ് തയ്യാറാക്കിയിരിക്കുന്നത്.

സുരക്ഷയും സൗകര്യവും ഉറപ്പാക്കുന്ന ഒരു ഉപഭോക്തൃ കേന്ദ്രീകൃത ഉൽപ്പന്നമാണ് തങ്ങൾ അവതരിപ്പിക്കുന്നതെന്ന് അനാച്ഛാദന ചടങ്ങിൽ എക്സ്ചേഞ്ച് അധികൃതർ പറഞ്ഞു.

“ഒന്നിലധികം കറൻസികൾ, ഒരു കാർഡ് – ആത്യന്തിക യാത്രാ പങ്കാളി” എന്നതാണ് സിറ്റി എക്സ്ചേഞ്ച് കാർഡിന് നൽകിയ സോഷ്യൽ മീഡിയ ശീർഷകം. കാർഡ് നിലവിൽ സിറ്റി എക്സ്ചേഞ്ച് ബ്രാഞ്ചുകളിൽ നിന്ന് ഉപഭോക്താക്കൾക്ക് വാങ്ങാവുന്നതാണ്.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KzKal0sXKHF3P2dagEwpi5

Exit mobile version