ദോഹ: ഖത്തർ ചോറോട് മഹല്ല് കമ്മിറ്റിയുടെ ഈ വർഷത്തെ ഇഫ്താർ മീറ്റ് സൽവ റോഡിലെ ടേസ്റ്റി വേ റെസ്റ്റോറന്റിൽ വെച്ച് വിപുലമായി സംഘടിപ്പിച്ചു. നൗഫൽ എം കെ സാഗതവും മഹമൂദ് എൻ ടി കെ അദ്യക്ഷതയും വഹിച്ച പരിപാടി അസീസ് തൂവാടാത് ഉൽഘാടനം ചെയ്തു.
അനുബന്ധിച്ചു നടന്ന ഇസ്‌ലാമിക ക്വിസ് മത്സരത്തിൽ നാജിയ, ഷാക്കിറ, നിയാസ് എന്നിവർ വിജയിച്ചു. വിജയികൾക്ക് കാർസൺ കാർഗോ നൽകിയ സമ്മാനം നബീസ, റംല, ഇസ്മായിൽ എന്നിവർ കൈമാറി പരിപാടിക്ക് മഹമൂദ്, നൗഫൽ ചോറോട്, അസീസ്, അസീബ്, ഷഫീക്, അൻസാർ, ശഹീദ്, സിയാദ് , റഹീസ് എന്നിവർ നേതൃത്വം നൽകി ചടങ്ങിന് അസീബ് നന്ദി പറഞ്ഞു.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/K6aHB4QcILIA2uoZieRCwp