ഖത്തറിൽ വലിയ വാക്സീനേഷൻ കേന്ദ്രം തുറക്കുന്നു, ഒപ്പം QNCC യും ഈ ഡ്രൈവ്-ത്രൂ കേന്ദ്രങ്ങളും പൂട്ടുന്നു. അറിയാം.

ദോഹ: ബിസിനസ്സ് ഇൻഡസ്ട്രി മേഖലകളിൽ നിന്നുള്ള സ്റ്റാഫുകൾക്കായി ലോകത്തിലെ തന്നെ ഏറ്റവും വലിയ വാക്സിനേഷൻ കേന്ദ്രം തുറക്കുന്നതിനൊപ്പം ഖത്തറിൽ നിശ്ചിത വാക്സിനേഷൻ കേന്ദ്രങ്ങൾ പ്രവർത്തനം അവസാനിപ്പിക്കുകയുമാണ്. രണ്ട് ഡ്രൈവ് ത്രൂ വാക്സിനേഷൻ കേന്ദ്രങ്ങളും ഖത്തർ നാഷണൽ കണ്വെൻഷൻ കേന്ദ്രങ്ങളും (QNCC) അടുത്ത രണ്ടാഴ്ചക്കുള്ളിൽ പൂട്ടുമെന്ന് അധികൃതർ അറിയിച്ചു.

ലുസൈൽ ഡ്രൈവ് ത്രൂ വാക്സിനേഷൻ സെന്റർ ജൂണ് 23 നാളെ പ്രവർത്തനം അവസാനിപ്പിക്കും. അൽ വക്ര ഡ്രൈവ് ത്രൂ സെന്ററിന്റെ അവസാന ദിവസം ജൂണ് 30 ആണ്. QNCC വാക്സിനേഷൻ സെന്ററിൽ ജൂണ് 28 ന് തന്നെ സേവനം അവസാനിക്കും. 

ലുസൈൽ, അൽ വക്ര ഡ്രൈവ് ത്രൂ കേന്ദ്രങ്ങളിലായി ഇത് വരെ 320,000 പേർ സെക്കന്റ് ഡോസ് വാക്സീൻ എടുത്തതായാണ് കണക്ക്. എന്നാൽ വേനൽ കനത്തതോടെ വാഹനത്തിനകത്തുള്ള വാക്സീൻ സ്റ്റാഫുകൾക്കു കൂടുതൽ വെല്ലുവിളി ആയതോടെയാണ് പ്രവർത്തനം അവസാനിപ്പിക്കുന്നത്.

QNCC സെന്റർ ആകട്ടെ, ആദ്യഘട്ടത്തിൽ അധ്യാപകർക്കും സ്‌കൂൾ സ്റ്റാഫുകൾക്കും മുൻഗണന നൽകാൻ ആണ് തുടങ്ങിയത്. ഫെബ്രുവരി മുതൽ അധ്യാപകരും സ്റ്റാഫുകളും സാധാരണക്കാരും ഉൾപ്പെടെ 6,00,000 ത്തോളം പേർക്ക് ഇവിടെ നിന്ന് വാക്സീൻ നൽകിയതായി PHCC മാനേജിംഗ് ഡയറക്ടർ ഡോ.മറിയം അബ്ദുൽമാലിക് അറിയിച്ചു.

പുതിയ വലിയ വാക്സിനേഷൻ സെന്ററിൽ പ്രതിദിനം 25000 ഡോസുകൾ നൽകും. ഇതോടെ ഖത്തറിൽ ആകെ പ്രതിദിനം നൽകുന്ന വാക്സീനുകൾ 40,000 ഡോസിലേക്ക് ഉയരുമെന്നാണ് കണക്കാക്കുന്നത്.

Exit mobile version