ഖത്തറിൽ 50,000 റിയാൽ മുകളിൽ ക്യാഷ് ഇടപാടുകൾക്ക് നിയന്ത്രണം

രാജ്യത്ത് വിവിധ ഇടപാടുകളിൽ 50,000 റിയാലിന് മുകളിലുള്ള പണമിടപാട് (കാഷ് ട്രാൻസാക്ഷൻ) നിരോധിച്ചതായി ഖത്തർ സെൻട്രൽ ബാങ്ക് അറിയിച്ചു. 2022ലെ മന്ത്രിതല തീരുമാനം നമ്പർ 10 പ്രകാരമാണ് നടപടി. 

ഇടപാടുകൾ താഴെ പറയുന്നു:

എല്ലാ തരം വസ്തുവകകളുടെയും വാങ്ങൽ, വിൽപ്പന, വാടക അവയുടെ അറ്റകുറ്റപ്പണികൾ

എല്ലാ തരം വാഹനങ്ങളുടെയും വാങ്ങൽ, വിൽപ്പന, വാടക ഇടപാടുകൾ

കപ്പൽ ഗതാഗതവുമായി ബന്ധപ്പെട്ട വാങ്ങൽ, വിൽപ്പന, വാടക ഇടപാടുകൾ

എല്ലാ വിലയേറിയ ലോഹങ്ങളുടെയും ആഭരണങ്ങളുടേയും വാങ്ങൽ, വിൽപ്പന, വാടക 

ഒട്ടകങ്ങൾ, കുതിരകൾ, ഫാൽക്കൺസ് തുടങ്ങിയ ജീവികളും മറ്റു വളർത്തുമൃഗങ്ങളുടെയും വാങ്ങൽ, വിൽപ്പന, വാടക 

Exit mobile version