2023-ന്റെ മൂന്നാം പാദത്തിൽ ഹമദ് ഇന്റർനാഷണൽ എയർപോർട്ടിൽ നിന്ന് ഏറ്റവും കൂടുതൽ പേർ യാത്ര ചെയ്ത ലക്ഷ്യസ്ഥാനങ്ങളിൽ ഹീത്രൂ (യുകെ), ബാങ്കോക്ക് (തായ്‌ലൻഡ്), കൊളംബോ (ശ്രീലങ്ക), കെയ്‌റോ (ഈജിപ്ത്), മനില (ഫിലിപ്പീൻസ്) എന്നീ എയര്പോർട്ടുകൾ മുന്നിലെത്തി.
ചൈനയിലെ ഗ്വാങ്‌ഷോ, ഹാങ്‌ഷോ, സൗദി അറേബ്യയിലെ അൽ ഖസീം, യുണൈറ്റഡിലെ ഗാറ്റ്‌വിക്ക് എന്നിവയുൾപ്പെടെയുള്ള ലക്ഷ്യസ്ഥാനങ്ങളിലേക്കുള്ള യാത്രകളിലും ഗണ്യമായ വളർച്ച കൈവരിച്ചതായും വിമാനത്താവളം പത്രക്കുറിപ്പിൽ അറിയിച്ചു.
അതേസമയം ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരുടെ എണ്ണത്തിൽ 26.84 ശതമാനം വർധനവുണ്ടായി. ഈ നേട്ടം ക്യു1-ൽ 44.5% വർദ്ധനയും ക്യു2-ൽ 24% വർദ്ധനയും ആയുള്ള സ്ഥിരമായ വളർച്ചയുടെ തുടർചയാണ്.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KymOKj4Bi1pF8sPsKUwSuv