‘ബർദ് അൽ അസരിഖ്’ – വർഷത്തിലെ ഏറ്റവും തണുപ്പുള്ള ദിവസങ്ങൾ – ഇന്ന് ജനുവരി 24 മുതൽ ആരംഭിക്കുന്നതായി ഖത്തർ കലണ്ടർ ഹൗസ് (ക്യുസിഎച്ച്) പ്രഖ്യാപിച്ചു. ബാർദ് അൽ അസരിഖ് 8 ദിവസം നീണ്ടുനിൽക്കുന്നതിനാൽ മാസാവസാനം വരെ രാജ്യത്ത് അതിശൈത്യമായ കാലാവസ്ഥ അനുഭവപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.
തണുപ്പിന്റെ കാഠിന്യം നിമിത്തം “മുഖങ്ങളും കൈകാലുകളും നീലയായി കാണപ്പെടുന്നു” എന്നതിനാലാണ്, അൽ അസരിഖ്/അസ്രാഖ് (നീല) സീസൺ എന്നറിയപ്പെടുന്നത്. ശൈത്യകാലത്ത് ഏറ്റവും തണുപ്പുള്ള ദിവസങ്ങളാണ് ഇവ.
കഴിഞ്ഞ കുറച്ച് ആഴ്‌ചകളിൽ രാജ്യത്ത് തണുപ്പ് വർധിച്ചു. രാത്രിയിൽ താപനില 12 ഡിഗ്രി സെൽഷ്യസും പകൽ 18 ഡിഗ്രി സെൽഷ്യസും വരെ എത്തി. വരും ദിവസങ്ങളിൽ താപനിലയിൽ ഇനിയും കുറവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഖത്തർ മെറ്റീരിയോളജിയുടെ ഏറ്റവും പുതിയ കാലാവസ്ഥാ അപ്‌ഡേറ്റ് അൽ ഷെഹാനിയ പ്രദേശത്ത് രേഖപ്പെടുത്തിയ 13 ഡിഗ്രി സെൽഷ്യസ് ആണ് കുറഞ്ഞ താപനില.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/C5SlZkH4ATOIBY0CThW5zB