അൽ റയ്യാൻ മുനിസിപ്പാലിറ്റിയും സ്‌പോർട്‌സ് ആൻഡ് യൂത്ത് അഫിലിയേറ്റായ ഫ്രണ്ട്‌സ് ഓഫ് എൻവയോൺമെന്റ് സെന്ററും ചേർന്ന് ഖത്തർ എൻവയോൺമെന്റ് സംരംഭമായ ഖത്തർ അസോസിയേഷൻ ഫോർ ഹോമിംഗ് പിജിയണിന്റെ സഹകരണത്തോടെ എക്‌സ്‌പോ 2023 ദോഹയുടെ സമാധാന ഉദ്യമമായ “ബേഡ്സ് ഓഫ് പീസ്” ആരംഭിച്ചു.
ഖത്തറി പരിസ്ഥിതിയും ജൈവവൈവിധ്യവും സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള അവബോധം വളർത്തുന്നതാണ് പരിപാടിയുടെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്.
പ്രാദേശിക പരിസ്ഥിതിയിൽ നിന്നുള്ള ആയിരത്തിലധികം പക്ഷികളെ മോചിപ്പിക്കുന്നതായിരുന്നു ഉദ്യമത്തിന്റെ ആദ്യ ചവിട്ടുപടി. കൂടാതെ ഖത്തറിലെ വന്യജീവികളെക്കുറിച്ചുള്ള അവബോധം വളർത്തുന്നതിനായി കുട്ടികൾക്കായി ഒരു മത്സരവും സംഘടിപ്പിച്ചു.
എക്‌സ്‌പോ 2023 ദോഹയുടെ ഹൃദയഭാഗത്ത് നിന്ന് ഉയർന്ന് വരുന്ന ഈ സംരംഭം ലോകമെമ്പാടും സമാധാനത്തിന്റെ സന്ദേശമാണ് നൽകുന്നതെന്ന് അൽ റയ്യാൻ മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ ജാബർ അൽ ജാബർ പറഞ്ഞു.
എക്‌സ്‌പോ 2023 ദോഹയിൽ പൊതുജനങ്ങളിൽ നിന്ന് മികച്ച സ്വീകാര്യത നേടിയ വർക്ക് ടീമിനും പ്രാദേശിക പങ്കാളികൾക്കും അവരുടെ ശ്രമങ്ങൾക്ക് നന്ദി പറഞ്ഞുകൊണ്ട്, പ്രത്യേകിച്ച് ഫലസ്തീനിൽ നടക്കുന്ന ആഗോള സംഭവവികാസങ്ങളുമായി ഒത്തുപോകുന്ന ഈ സംരംഭത്തിന്റെ നിർണായക സമയത്തെക്കുറിച്ച് അദ്ദേഹം അടിവരയിട്ടു.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KymOKj4Bi1pF8sPsKUwSuv