ലോകകപ്പ് മത്സരങ്ങൾ കാണാനുള്ള ഭീമൻ സ്‌ക്രീൻ കോർണിഷിൽ ഒരുങ്ങി

ലോകകപ്പ് മത്സരങ്ങൾ സംപ്രേക്ഷണം ചെയ്യുന്നതിനുള്ള ഏറ്റവും വലിയ ഡിസ്‌പ്ലേ സ്‌ക്രീൻ സ്ഥാപിക്കാനുള്ള ജോലികൾ കോർണിഷിൽ പൂർത്തിയായി. മ്യൂസിയം ഓഫ് ഇസ്ലാമിക് ആർട്ട് (MIA) ന് എതിർവശത്തായാണ് സ്‌ക്രീൻ സ്ഥിതി ചെയ്യുന്നത്.

കോർണിഷ് വിനോദ പരിപാടികൾ 70,000 സന്ദർശകരെ ഉൾക്കൊള്ളുമെന്നും ഡിസ്പ്ലേ സ്‌ക്രീൻ വഴി മത്സരങ്ങൾ തത്സമയം ആസ്വദിക്കാൻ സന്ദർശകരെ അനുവദിക്കുമെന്നും അധികൃതർ പറഞ്ഞു. കോർണിഷിലൂടെ 6 കിലോമീറ്റർ നീളുന്ന ഇവന്റ് സ്‌പെയ്‌സിൽ നിരവധി സ്ഥലങ്ങളിൽ വേറെയും സ്ക്രീനുകൾ ഉണ്ട്.

ദിവസവും രാവിലെ 10 മുതൽ 12 വരെ നടക്കുന്ന സ്ട്രീറ്റ് കാർണിവലുകൾ, ലൈറ്റ് ആൻഡ് വാട്ടർ ഷോകൾ, കുട്ടികൾക്കും കുടുംബങ്ങൾക്കും വേണ്ടിയുള്ള വിനോദ പരിപാടികൾ എന്നിവ കോർണിഷിലെ പരിപാടികളിൽ ഉൾപ്പെടുന്നു.

സന്ദർശകർക്ക് കടൽത്തീരത്തിലൂടെ ദോഹ പര്യവേക്ഷണം ചെയ്യാനും ഖത്തറിന്റെ പൈതൃകത്തെയും സംസ്‌കാരത്തെയും കുറിച്ച് അറിയാനും നഗരത്തിന്റെ സ്കൈലൈൻ കാണാനും ബോട്ടുകളും സജ്ജമാണ്.

Exit mobile version