മിഡിൽ ഈസ്റ്റിലെയും നോർത്ത് ആഫ്രിക്കയിലെയും (MENA) മികച്ച കായിക ശൃംഖലയായ ബീയിൻ സ്പോർട്ട്സ്, ഫെബ്രുവരി 14 വെള്ളിയാഴ്ച്ച 24 രാജ്യങ്ങളിൽ മാച്ച് ഫോർ ഹോപ്പിൻ്റെ രണ്ടാം എഡിഷൻ തത്സമയം സംപ്രേക്ഷണം ചെയ്യും.
ക്യു ലൈഫ് സംഘടിപ്പിക്കുന്ന ഈ ചാരിറ്റി ഫുട്ബോൾ മത്സരം ദോഹയിലെ സ്റ്റേഡിയം 974-ലാണ് നടക്കുന്നത്. സമാഹരിക്കുന്ന എല്ലാ പണവും എജ്യുക്കേഷൻ എബോവ് ഓൾ എന്ന ചാരിറ്റി സംഘടനയെ പിന്തുണക്കാൻ വേണ്ടി നൽകും.
ഈ വർഷത്തെ ഇവൻ്റിൽ പ്രശസ്‌ത ഫുട്ബോൾ കളിക്കാരായ ആന്ദ്രെ ഇനിയേസ്റ്റ, തിയറി ഹെൻറി, ആൻഡ്രിയ പിർലോ, മുബാറക് മുസ്തഫ എന്നിവരും ജനപ്രിയ കണ്ടന്റ് ക്രിയേറ്റേഴ്‌സായ കെഎസ്‌ഐ, ഐഷോസ്‌പീഡ്, ചങ്ക്‌സ്, ആദം വഹീദ്, അബോഫ്ലാഹ് എന്നിവരും പങ്കെടുക്കും. മൗറീഷ്യോ പോച്ചെറ്റിനോയും ആഴ്‌സൻ വെംഗറും ടീം മാനേജർമാരായിരിക്കും.
ബീയിൻ സ്പോർട്ട്സ് അതിൻ്റെ വാർത്താ ചാനലിൽ പ്രാദേശികസമയം 19:30 മുതൽ അറബിക് കവറേജ് നൽകും. ബീയിൻ സ്പോർട്ട്സ് ഇംഗ്ലീഷ് വണ്ണിൽ ഇംഗ്ലീഷ് കവറേജ് ലഭ്യമാകും, കൂടാതെ അറബിക് കവറേജ് ബീയിന്നിൻ്റെ യുട്യൂബ് ചാനലിലും തത്സമയം സ്ട്രീം ചെയ്യും.
എല്ലാ വരുമാനവും എഡ്യൂക്കേഷൻ എബവ് ഓൾ (ഇഎഎ) ഫൗണ്ടേഷനിലേക്ക് പോകും, ഇത് കുട്ടികൾക്ക് വിദ്യാഭ്യാസം നേടുന്നതിന് സഹായിക്കുന്ന ചാരിറ്റി സംഘടനയാണിത്. 2024-ലെ മത്സരം 8.8 മില്യൺ ഡോളറിലധികം സമാഹരിച്ചു, ഇതിലൂടെ 70,000-ത്തിലധികം കുട്ടികളെ പിന്തുണച്ചു.
ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ് 👇https://chat.whatsapp.com/KIN30zTLtBDKISiedAzBHx