ഖത്തറിൽ ബാങ്കുകളിൽ പ്രവേശിക്കാൻ മുൻകൂർ അപ്പോയിന്മെന്റ് നിർബന്ധം

ദോഹ: ഖത്തറിൽ കോവിഡ് വ്യാപനം രൂക്ഷമായതോടെ, രാജ്യത്തെ ബാങ്കുകളിൽ അപ്പോയിന്മെന്റ് നിഷ്കർഷ ശക്തമാക്കി. നേരത്തെ തന്നെ പല ബാങ്കുകളിലും പ്രവേശിക്കാൻ മുൻകൂർ അപ്പോയിന്മെന്റ് വ്യവസ്ഥ നിലനിൽക്കുന്നുണ്ടെങ്കിലും  പുതിയ സാഹചര്യത്തിൽ അപ്പോയിന്മെന്റ് ഇല്ലാത്തവരെ അനുവദിക്കുന്നില്ല. 

ഇത് സംബന്ധിച്ച്, പല ബാങ്കുകളും ഉപഭോക്താക്കൾക്ക് ഇമെയിൽ സന്ദേശം അയക്കുകയോ സോഷ്യൽ മീഡിയ പോസ്റ്റുകൾ പങ്കുവെക്കുകയോ ചെയ്യുന്നുണ്ട്. 

പരമാവധി ഓണ്ലൈൻ ബാങ്കിംഗ് പ്രോത്സാഹിപ്പിക്കുകയും ബാങ്കിന്റെ മൊബൈൽ ആപ്പുകൾ, സെൽഫ് സർവീസ് മെഷീനുകൾ മുതലായവ ഉപയോഗിക്കാനും നിർദേശമുണ്ട്. 

ബാങ്ക് സന്ദർശിക്കുന്നവർക്ക് ഓണ്ലൈൻ ആയി അപ്പോയിന്മെന്റ് ബുക്ക് ചെയ്യാം. നിശ്ചിത സമയത്ത് വരാൻ പറ്റിയില്ലെങ്കിൽ അപ്പോയിന്മെന്റ് കാൻസൽ ചെയ്യുകയും വേണം.

Exit mobile version